Tuesday, 23 June 2026 | 08:55 PM

Latest

മോഹന്‍ലാല്‍-വിഷ്ണു മഞ്ചു സിനിമ കണ്ണപ്പയുടെ ഹാർഡ് ഡിസ്ക് കാണാതായതിന് പിന്നിൽ

05 May 2026 12:30 PM
 മോഹന്‍ലാല്‍-വിഷ്ണു മഞ്ചു സിനിമ കണ്ണപ്പയുടെ ഹാർഡ് ഡിസ്ക് കാണാതായതിന് പിന്നിൽ

 

തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമാണ് 'കണ്ണപ്പ'. മലയാളത്തില്‍ നിന്ന് മോഹൻലാലും സിനിമയിൽ കാമിയോ റോളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയുടെ സുപ്രധാന സീനുകൾ അടങ്ങിയ ഹാർഡ് ഡിസ്ക് മോഷണം പോയിരിക്കുകയാണ് എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഡിസ്ക് കാണാതായതിനെ പിന്നിൽ നായകനായ വിഷ്ണു മഞ്ചുവിന്റെ കുടുംബത്തിലെ തന്നെ തര്‍ക്കങ്ങള്‍ ആണോയെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

ചിത്രത്തിലെ വിഎഫ്എക്‌സ് ഭാഗങ്ങള്‍ സൂക്ഷിച്ചിരുന്ന ഹാര്‍ഡ് ഡിസ്‌കാണ് കാണാതായത്. ഹാര്‍ഡ് ഡിസ്‌കുമായി വിഷ്ണു മഞ്ചുവിന്റെ ഓഫിസില്‍ തന്നെയുള്ള ആളാണ് കൊണ്ടു പോയതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ ഫിലിം നഗര്‍ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ഭക്ത കണ്ണപ്പ’യ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ് അടക്കം വലിയ താരനിരയുള്ള ബിഗ് ബഡ്ജറ്റ് ചിത്രമാണ് കണ്ണപ്പ. ജൂണ്‍ 27ന് ആണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

Tags
kannappa Mohan Lal Vishnu Manchu