രജനികാന്തിന്റെ 'ജയിലർ-2'ൽ ബാലയ്യയും...
"2023-ൽ പുറത്തിറങ്ങി വമ്പൻ വിജയമായ തമിഴ് ചിത്രമാണ് രജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്ത 'ജയിലർ'. ഇതിൽ രജിനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, ജോക്കി ഷെറാഫ് , വസന്ത് രവി, രമ്യ കൃഷ്ണൻ, യോഗി ബാബു തുടങ്ങി ഒരുപാട് താരങ്ങൾ അഭിനയിച്ചിരുന്നു. ഇപ്പോൾ 'ജയിലറി'ന്റെ രണ്ടാം ഭാഗം ഒരുങ്ങി വരികയാണ്.
ആദ്യ ഭാഗത്തിൽ രജിനികാന്തിനൊപ്പം അഭിനയിച്ച രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ മേനോൻ, ശിവരാജ്കുമാർ എന്നിവർ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ, എസ്.ജെ.സൂര്യയും, ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാലും രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട് എന്നുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇത് സംബന്ധമായി നെൽസൺ ഈയിടെ മോഹൻലാലിനെ നേരിൽ കണ്ട് ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്ന കാര്യം കുറിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതുവരെയിലും ഔദ്യോകിക പ്രഖ്യാപനം നടത്തിയിട്ടില്ല. അത് ഉടനെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന മറ്റൊരു വാർത്ത 'ജയിലർ' രണ്ടാം ഭാഗത്തിൽ തെലുങ്ക് നടൻ ബാലകൃഷ്ണയും പോലീസ് ഓഫീസറായി അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നുള്ളതാണ്. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ അഥിതി വേഷം അവതരിപ്പിക്കുന്നതിനായി അദ്ദേഹത്തിന് ഗണ്യമായ ഒരു ശമ്പളം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി'യാണ് രജിനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം. 'കൂലി'ക്ക് ശേഷം റിലീസാകാനിരിക്കുന്ന 'ജയിലര്‍' രണ്ടാം ഭാഗം വലിയൊരു ബഡ്ജറ്റിൽ ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കുന്ന ഒരു ചിത്രമായിട്ടാണ് ഒരുങ്ങിവരുന്നത്.