മാനസിക സംഘർഷത്തിൽ നയൻതാര...
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാര അഭിനയിച്ച് തിയേറ്ററുകളിൽ റിലീസ് ചെയ്യാതെ ഈയിടെ നേരിട്ട് OTT പ്ലാറ്റ്‌ഫോമിൽ റിലീസായ ചിത്രമാണ് 'ടെസ്റ്റ്'. നയൻതാര, മാധവൻ, സിദ്ധാർഥ്, മീരജാസ്മിൻ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ഈ ചിത്രം വൻ പരാജയമായിരുന്നു. നയൻതാര അഭിനയിച്ച് അടുത്തിടെ പുറത്തുവന്ന മിക്ക സിനമകളും പരാജയമായിരുന്നു.
2022-ൽ റിലീസായ 'കാത്തുവാക്കുല രണ്ടു കാതൽ', 2023-ൽ അറ്റ്‌ലി, ഷാരൂഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങി, 2023-ൽ റിലീസായ ഹിന്ദി ചിത്രമായ 'ജവാൻ' എന്നീ രണ്ടു സിനിമകൾ മാത്രമാണ് ബോക്സ് ഓഫീസിൽ നല്ല കളക്ഷൻ നേടിയത്. മറ്റുള്ള സിനിമകളെല്ലാം പരാജയമായിരുന്നു. ഇതിനാൽ നയൻതാരയുടെ താരമൂല്യം കുറഞ്ഞു എന്നുള്ള തരത്തിലുള്ള റിപ്പോർട്ടുകളും കോളിവുഡിൽ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം മനസ്സിൽ വെക്കാതെ നയൻതാര തന്റെ ഭർത്താവിനൊപ്പവും, കുഞ്ഞുങ്ങൾക്കൊപ്പവും ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലുമായി സന്തോഷത്തോടെ കുടുംബ ജീവിതം നടത്തി വരികയായിരുന്നു.
എന്നാൽ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന ചില റിപ്പോർട്ടുകളനുസരിച്ച് നയൻതാര
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയധികം മാനസിക സംഘർഷത്തിലാണെന്നാണ് പറയപ്പെടുന്നത്. കാരണം, തന്റേതായി ഒരു വിജയകരമായ ചിത്രം നൽകിയിട്ട് കുറെ വർഷങ്ങളായി. മുൻനിര നടന്മാരൊപ്പം അഭിനയിക്കാനുള്ള അവസരങ്ങളും ഒത്തുവരുന്നില്ല. നായിക കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും ആ ചിത്രങ്ങളും വിജയിക്കുന്നില്ല. ഇങ്ങിനെയുള്ള കാര്യങ്ങളാണ് നയൻതാരയെ മാനസിക സംഘർഷത്തിലാക്കിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.
ഇതിനാൽ നല്ല ഒരു കഥയും നല്ല ഒരു ടീമും രൂപീകരിച്ച് ഒരു സിനിമ സ്വന്തമായി നിർമ്മിച്ച് അഭിനയിക്കാൻ നയൻതാര തയ്യാറായി വരികയാണ് എന്നാണ് പറയപ്പെടുന്നത്. ഈ വിവരങ്ങളെല്ലാം നയൻതാരയുടെ സുഹൃത്തുക്കൾ മുഖേനയാണ് പുറത്തുവന്നിരിക്കുന്നത്.
നയൻതാര ഇപ്പോൾ അഭിനയിച്ചു വരുന്ന ചിത്രങ്ങൾ പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങിവരുന്ന 'ടോക്സിക്', തമിഴിൽ ഒരുങ്ങിവരുന്ന 'മണ്ണാങ്കട്ടി', 'മൂക്കുത്തി അമ്മൻ-2', 'രാക്കായി' തുടങ്ങിയവയാണ്.