Tuesday, 23 June 2026 | 08:04 PM

Latest

രാധിക ആപ്‌തെയ്ക്ക് പകരം നിവേദ തോമസ്?

05 May 2026 12:30 PM
രാധിക ആപ്‌തെയ്ക്ക് പകരം നിവേദ തോമസ്?

 

തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനായ പുരി ജഗന്നാഥ് തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാരാളായ വിജയസേതുപതിയെ നായകനാക്കി ഒരു പാൻ ഇന്ത്യൻ സിനിമ സംവിധാനം ചെയ്യുന്നു എന്നും ഈ ചിത്രത്തിൽ വിജയ്സേതുപതിക്കൊപ്പം ഒരു നായകിയായി അഭിനയിക്കുന്നത് പ്രശസ്ത ബോളിവുഡ് താരമായ രാധിക ആപ്തെയാണെന്നും ഉള്ള വാർത്ത മുൻപ് നൽകിയിരുന്നു.

 എന്നാൽ ചില കാരണങ്ങളാൽ രാധിക ആപ്‌തെ ഈ ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യം കാണിക്കാതെ ചിത്രത്തിൽ നിന്നും പിന്മാറി. ഇതിനെ തുടർന്ന് രാധിക ആപ്തെക്ക് പകരം ഇപ്പോൾ  മലയാളി നടിയായ നിവേദ തോമസിനെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്.

 സിനിമയിൽ നായികയായി മാത്രമല്ലാതെ  കഥയിൽ പ്രാധാന്യം ഉള്ള കഥാപത്രങ്ങളേയും തിരഞ്ഞെടുത്തു അഭിനയിക്കുന്ന നടിയാണ് നിവേദ തോമസ്. അതിന് ഉദാഹരണമാണ് 'പാപനാശം' എന്ന തമിഴ് ചിത്രത്തിൽ കമൽഹാസന്റെ മകളായും, 'ദർബാർ'  എന്ന തമിഴ് ചിത്രത്തിൽ രജനികാന്തിന്റെ മകളായും, 'ജില്ല' എന്ന തമിഴ് സിനിമയിൽ വിജയ്‌യുടെ സഹോദരിയായും അഭിനയിച്ചത്. 

പുരി ജഗന്നാഥ് ഇതിന് മുൻപ് ഒരുക്കിയ രണ്ടു സിനിമകൾ ജനശ്രദ്ധ നേടിയിരുന്നില്ല. അതിനാൽ വ്യത്യസ്തമായ ഒരു കഥയെ ആസ്പതമാക്കിയാണത്രെ ഇപ്പോൾ  വിജയ്സേതുപതിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങി വരുന്നത്.

Tags
Nivetha Thomas Radhika Apte