Tuesday, 23 June 2026 | 09:50 PM

Latest

വളർത്തുനായ റൈമിനൊപ്പം രാം ചരണിന്റെ മെഴുക് പ്രതിമ ലണ്ടനിൽ അനാച്ഛാദനം ചെയ്തു

05 May 2026 12:30 PM
വളർത്തുനായ റൈമിനൊപ്പം രാം ചരണിന്റെ മെഴുക് പ്രതിമ ലണ്ടനിൽ അനാച്ഛാദനം ചെയ്തു

 

തെലുങ്ക് നടൻ രാം ചരണും വളർത്തുനായ റൈമും ശനിയാഴ്ച ലണ്ടനിൽ അവരുടെ മെഴുക് പ്രതിമകളുമായി പോസ് ചെയ്തു. മാഡം തുസാഡ്‌സ് സിംഗപ്പൂരിൽ പ്രദർശിപ്പിക്കുന്ന അവരുടെ മെഴുക് പ്രതിമകൾ ലണ്ടനിലെ തത്സമയ പ്രേക്ഷകർക്ക് മുന്നിൽ അനാച്ഛാദനം ചെയ്തു.  2023 ലെ ഓസ്‌കാർ വേദിയിൽ രാം ചരൺ ധരിച്ചിരുന്ന കറുത്ത വെൽവെറ്റ് ബന്ധ്ഗാല സ്യൂട്ടിലാണ് മെഴുക് പ്രതിമ തീർത്തിരിക്കുന്നത്.

മാഡം തുസാഡ്‌സിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് സെലിബ്രിറ്റിയോടൊപ്പം ഒരു വളർത്തുനായയും മെഴുക് പ്രതിമയിൽ ഉൾപ്പെടുത്തുന്നത്. ഇതിന് മുമ്പ് വളർത്തുനായ കോർഗിയോട് ഒപ്പമുള്ള എലിസബത്ത് രാജ്ഞിയുടെ മെഴുക് പ്രതിമയാണ് ഇത്തരത്തിൽ നിർമ്മിച്ചിട്ടുള്ളത്. 

പ്രതിമ അനാച്ഛാദനം ചെയ്ത പ്രത്യേക ചടങ്ങില്‍, താരത്തോടൊപ്പം അച്ഛന്‍ ചിരഞ്ജീവി, അമ്മ സുരേഖ, ഭാര്യ ഉപാസന കൊനിഡേല, മകള്‍ ക്ലിന്‍ കാര കൊനിഡേല, വളർത്തുനായ റൈമും ഒപ്പമുണ്ടായിരുന്നു. 

ആരാധകർക്കും സന്ദർശകർക്കും മെയ് 19 വരെ ലണ്ടനിലെ മ്യൂസിയത്തിൽ പ്രതിമ കാണാൻ സാധിക്കും. അതിന് ശേഷം പൊതുജനങ്ങൾക്കായി സിംഗപ്പൂരിലെ മാഡം തുസാഡ്‌സ്  മ്യൂസിയത്തിലേക്ക് മാറ്റുമെന്നാണ് വിവരം.

Tags
Ram Charan Madame tussauds