Tuesday, 23 June 2026 | 08:57 PM

Latest

രജനികാന്ത് ചിത്രത്തിൽ നിന്ന് സുന്ദർ.സി പിന്മാറിയതിനെ തുടർന്ന് ധനുഷ് സംവിധാനം ചെയ്യുമെന്നുള്ള റിപ്പോർട്ട്...

05 May 2026 12:30 PM
രജനികാന്ത് ചിത്രത്തിൽ നിന്ന് സുന്ദർ.സി പിന്മാറിയതിനെ തുടർന്ന് ധനുഷ് സംവിധാനം ചെയ്യുമെന്നുള്ള  റിപ്പോർട്ട്...

 

 കമൽഹാസൻ തന്റെ നിർമ്മാണ കമ്പനിയായ 'രാജ്കമൽ ഫിലിംസി'ലൂടെ രജനികാന്തിനെ നായകനാക്കി  ഒരു ചിത്രം നിർമ്മിക്കാൻ ഒരുങ്ങുന്നു എന്നും, ഈ ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ.സി ആണെന്നുമുള്ള വിവരങ്ങൾ മുൻപ് നൽകിയിരുന്നു. പിന്നീട്  ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടക്കുകയുണ്ടായി. എന്നാൽ ഈ പ്രഖ്യാപനം നടന്ന രണ്ടു മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ  ഈ ചിത്രത്തിൽ നിന്നും സംവിധായകൻ  സുന്ദർ.സി പിന്മാറി. 'തലൈവർ-173' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം കമൽഹാസന്റെ നിർമ്മാണത്തിൽ രജനികാന്ത് അഭിനയിക്കുന്ന ആദ്യ ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് ഒരുങ്ങാനിരിക്കുന്നത്.

ഇപ്പോൾ  ഈ ചിത്രം ആര് സംവിധാനം ചെയ്യുമെന്ന കാര്യം കുറിച്ചാണ് വിവാദങ്ങൾ നടന്നു വരുന്നത്. അതേസമയം ഈയിടെ മാധ്യമപ്രവർത്തകരെ കണ്ട കമൽഹാസൻ, രജനികാന്തിന് ഇഷ്ടപ്പെട്ട ഒരു കഥ മാത്രമേ താൻ ഏറ്റെടുക്കൂ എന്നും, ഈ ചിത്രം സംവിധാനം ചെയ്യാൻ പുതുമുഖ സംവിധായകർക്കും അവസരമുണ്ടെന്നും പറയുകയുണ്ടായി.  ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഒരു പുതിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. അതായത് രജനികാന്തിന്റെ 173-ാമത്തെ ചിത്രം ധനുഷാണത്രെ   സംവിധാനം ചെയ്യാൻ പോകുന്നത്. ഈ വാർത്ത രജനികാന്തിന്റെ ആരാധകർക്ക് മാത്രമല്ല ധനുഷിന്റെ  ആരാധകർക്കും വളരെ സന്തോഷം തരുന്ന വാർത്തയായിട്ടാണ് പുറത്തുവന്നിരിക്കുന്നത്. 

ഇതുമായി  ബന്ധപ്പെട്ട് ധനുഷുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 'പവർ പാണ്ടി', 'രായൻ',  'നിലവ്ക്കു  എൻമേൽ എന്നടി കോപം', 'ഇഡ്‌ലി കടൈ' തുടങ്ങിയ ചിത്രങ്ങൾ ധനുഷ് സംവിധാനം ചെയ്തിട്ടുള്ള ധനുഷ് രജനികാന്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുകയാണെങ്കിൽ അത് വളരെയധികം പ്രതീക്ഷകൽ  ഉണ്ടാക്കും എന്നുള്ളതിൽ സംശയമില്ല.

Tags
rajinikanth kamal haasan Dhanush