ഞെട്ടിക്കുന്ന വാർത്ത - രജനികാന്തും, കമൽഹസ്സനും ഒന്നിക്കുന്ന ചിത്രം രജനിയുടെ അവസാനത്തെ ചിത്രമാണത്രേ...
തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ രജനികാന്ത് ഇപ്പോൾ നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ' രണ്ടാം ഭാഗത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമക്ക് ശേഷം സുന്ദർ.സി സംവിധാനം ചെയ്യുന്ന സിനിമയിലാണ് രജനികാന്ത് അഭിനയിക്കാനിരിക്കുന്നത് എന്നുള്ള റിപ്പോർട്ട് ഇന്നലെ നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് രജനികാന്ത്, കമൽഹാസനൊപ്പം ഒന്നിച്ചഭിനയിക്കാനിരിക്കുന്ന ചിത്രം കുറിച്ചുള്ള പുതിയ വാർത്തകൾ കോളിവുഡിൽ പുറത്തുവന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്. അതായത്, കമൽഹാസനും, രജനികാന്തും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ആണത്രേ!
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത, രജനികാന്ത് ചിത്രമായ 'കൂലി'ക്ക് സമ്മിശ്ര പ്രതികരണം ലഭിച്ചതിനാലും, രജനികാന്തും, കമൽഹാസനും ഒന്നിക്കുന്ന ചിത്രത്തിനായി ലോഗേഷ് കനകരാജ് ഒരുക്കിയിരുന്ന കഥ രജിനികാന്തിന് ഇഷ്ടപെടാത്തതിനാലും ഇപ്പോൾ ഈ പ്രോജെക്ടിൽ നിന്നും ലോഗേഷ് കനകരാജ് പുറത്തായിരിക്കുകയാണ്. ഇതിനെ തുടർന്നാണ് രജനികാന്തും, കമൽഹാസനും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം നെൽസന് ലഭിച്ചിരിക്കുന്നത്.
എന്നാൽ ഈ ചിത്രത്തിന്റെ കഥ എഴുതാൻ നെൽസന് നിറയെ സമയം ആവശ്യമുള്ളതിനാൽ 2027-ൽ മാത്രമേ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുകയുള്ളൂ എന്നാണ് പറയപ്പെടുന്നത്. ഈ സിനിമ നിർമ്മിക്കുന്നത് കമൽഹാസൻ തന്നെയാണത്രെ! അതേ സമയം ഈ ചിത്രത്തോടുകൂടി രജിനികകാന്ത് അഭിനയത്തിൽ നിന്നും വിരമിക്കാനും തീരുമാനിച്ചതായുള്ള ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഈ വാർത്ത രജനികാന്തിന്റെ ആരാധകരെ വിഷമത്തിലാക്കിയിരിക്കുകയാണ്!