Monday, 21 September 2026 | 09:49 AM

Latest

യുവനടിയുടെ ലൈം​ഗികപീഡന ആരോപണത്തിന് പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

Nila 05 May 2026 12:30 PM
യുവനടിയുടെ ലൈം​ഗികപീഡന ആരോപണത്തിന് പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

കൊച്ചി: നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. തന്നെ സിദ്ദിഖ് ലൈം​ഗികമായി ഉപദ്രവിച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സിദ്ദിഖ് താരസംഘടനയുടെ നേതൃത്വത്തിൽ നിന്നും രാജിവച്ചത്. താൻ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുന്നതായി അറിയിച്ച് താരസംഘടനയുടെ പ്രസിഡന്റ് മോ​​ഹൻലാലിന് സിദ്ദിഖ് കത്തയച്ചു. സിദ്ദിഖ് തന്നെ ലൈം​ഗികമായി ഉപദ്രവിച്ചെന്നും  പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും യുവനടി രേവതി സമ്പത്ത് ഇന്നലെ ആരോപിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. 

‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’– നടി പറഞ്ഞു. 2019 ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ട‌പ്പെടാനില്ലാത്തതുകൊണ്ടാണു സധൈര്യം തുറന്നുപറയുന്നതെന്നും നടി വിശദീകരിച്ചിരുന്നു.