ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി
Highlights
സിനിമാ-സംഗീത രംഗത്തെ നിരവധി പ്രമുഖർ നവദമ്പതികൾക്ക് ആശംസകൾ നേർന്നു
ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി. കലേഷ് ഗോവിന്ദനാണ് വരൻ. വിവാഹിതയായ വിവരം ഗൗരി ലക്ഷ്മി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമാ-സംഗീത രംഗത്തെ നിരവധി പ്രമുഖർ നവദമ്പതികൾക്ക് ആശംസകൾ നേർന്നു. വിവാഹ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
വ്യത്യസ്തമായ ആലാപനശൈലിയിലൂടെ യുവഗായകരിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഗൗരി ലക്ഷ്മി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വലിയ ആരാധകവൃന്ദം സ്വന്തമാക്കിയ ഗായികയുടെ ഗാനങ്ങൾ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി വേദികളിൽ ശ്രദ്ധേയ പ്രകടനങ്ങൾ കാഴ്ചവെച്ച ഗൗരി, 'അജിത ഹരേ ജയ' എന്ന ഗാനത്തിലൂടെയാണ് സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചത്. ഈ ഗാനമാണ് ഗൗരിയെ കൂടുതൽ ജനപ്രിയയാക്കിയത്.