Monday, 24 August 2026 | 08:56 AM

Latest

രജനികാന്ത് ചിത്രത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് കാർത്തിയുമായി സുന്ദർ.സി...

05 May 2026 12:30 PM
രജനികാന്ത് ചിത്രത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് കാർത്തിയുമായി സുന്ദർ.സി...

 

മിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ സുന്ദർ.സി ഇപ്പോൾ 'മൂക്കുത്തി അമ്മൻ-2' എന്ന ചിത്രമാണ് സംവിധാനം ചെയ്തു വരുന്നത്. നയൻതാര നായകിയായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഈ സിനിമക്ക് ശേഷം, കമൽഹാസന്റെ നിർമ്മാണത്തിൽ  രജനികാന്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി വരികയായിരുന്നു സുന്ദർ.സി. 

എന്നാൽ ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്ന രണ്ടു മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ സുന്ദർ.സി ഈ ചിത്രത്തിൽ നിന്ന് പിന്മാറിയ വാർത്ത പുറത്തുവന്നിരുന്നല്ലോ?  ഇതിനെ തുടർന്ന് 'മൂക്കുത്തി അമ്മൻ-2' ചിത്രത്തിന് ശേഷം സുന്ദർ.സി തമിഴ് സിനിമയിലെ മറ്റൊരു പ്രശസ്ത നടനായ കാർത്തിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി വരികയാണെന്നുള്ള വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നിരിക്കുന്നത്. 

രജനികാന്ത് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നതിന് മുൻപായി തന്നെ സുന്ദർ.സി, കാർത്തി, വിശാൽ            
എന്നിവരുമായി തന്റെ അടുത്ത ചിത്രത്തിനായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ രജനികാന്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം വന്നപ്പോൾ അതിന് മുൻഗണന നൽകുകയായിരുന്നു സുന്ദർ.സി. എന്നാൽ ഇപ്പോൾ ആ ചിത്രം ഇല്ലാത്തതിനാൽ, കാർത്തിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി വരികയാണ് സുന്ദർ.സി. എന്നാണ് റിപ്പോർട്ട്. ഈ ചിത്രം നിമ്മിക്കുന്നത് കാർത്തിയുടെ ബന്ധുക്കളുടെ സ്വന്ത നിർമ്മാണ കമ്പനിയായ ഡ്രീം വാരിയർ പിക്ചേഴ്സ് ആണെന്നും പറയപ്പെടുന്നുണ്ട്. 

കാർത്തിയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം  'വാ വാത്തിയാർ' ആണ്. ഈ ചിത്രം അടുത്ത മാസം റിലീസാകുമെന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ 'സർദാർ' രണ്ടാം ഭാഗം, 'മാർഷൽ' എന്നീ ചിത്രങ്ങളാണ് കാർത്തിയുടേതായി ഒരുങ്ങി വരുന്നത്. ഇതിൽ 'സർദാർ' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തീർന്നു എന്നാണ് പറയപ്പെടുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രമായ 'മാർഷൽ'ന്റെ ഷൂട്ടിങ്ങ് നടന്നു വരികയാണ് ഈ ചിത്രം നിർമ്മിക്കുന്നത് ഡ്രീം വാരിയർ പിക്ചേഴ്സ് ആണ്. ഇതിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞതിന് ശേഷമായിരിക്കുമത്രേ സുന്ദർ.സി ഒരുക്കുന്ന ചിത്രത്തിൽ കാർത്തി ജോയിൻ ചെയ്‌യുക!

Tags
karthi sundar c Rajinikanth