Tuesday, 23 June 2026 | 09:42 PM

Latest

സൂര്യയുടെ ദയനീയമായി പരാജയപ്പെട്ട ഒരു ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നു...

05 May 2026 12:30 PM
സൂര്യയുടെ ദയനീയമായി പരാജയപ്പെട്ട ഒരു ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നു...

 

കുറച്ച് വർഷങ്ങളായി സൂപ്പർഹിറ്റായ പഴയ സിനിമകൾ വീണ്ടും റിലീസ് ചെയ്യുന്നത് ഒരു പുതിയ ട്രെൻഡായി മാറിയിരിക്കുകയാണല്ലോ? അങ്ങിനെയുള്ള സിനിമകൾ ഇപ്പോഴുള്ള പുതിയ  സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് തിയേറ്ററുകളിലെത്തുന്നത്. മുൻപ് റിലീസായി വമ്പൻ വിജയമായ ചിത്രങ്ങളാണ് ഇങ്ങിനെ റീ-റിലീസ് ചെയ്യപ്പെടുന്നത്. എന്നാൽ ബോക്സ് ഓഫീസിൽ ദയനീയമായി പരാജയപ്പെട്ട ഒരു തമിഴ് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടാണ്  ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

  ആ ചിത്രം പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് സൂര്യ നായകനായി അഭിനയിച്ച്, എൻ. ലിങ്കുസാമി സംവിധാനം ചെയ്ത 'അഞ്ജാൻ' ആണ്.  എൻ.ലിങ്കുസ്വാമി രചനയും, സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം 2014, ഓഗസ്റ്റ് മാസത്തിലാണ് റിലീസായത്. സൂര്യക്കൊപ്പം സാമന്ത, വിദ്യുത് ജംവാൾ, മനോജ് ബാജ്‌പേയി, ദലിപ് താഹിൽ, മുരളി ശർമ്മ, സൂരി, ചേതൻ, ഹൻസ്‌രാജ്, സഞ്ജന സിംഗ്, തുടങ്ങിയ താരങ്ങൾ അണിനിരന്ന ഈ ചിത്രം വൻ പ്രതീക്ഷകളോടെ റിലീസായെങ്കിലും ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. ഇപ്പോഴുള്ള ചില പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചിത്രത്തിന്റെ കഥയിൽ തന്നെ ചില മാറ്റങ്ങൾ വരുത്തിയാണ് ഈ ചിത്രം റീലിസ് ചെയ്യുന്നത് എന്നും പറയപ്പെടുന്നുണ്ട്. അടുത്ത മാസം (നവംബർ) 28-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

Tags
suriya sivakumar anjaan