Tuesday, 25 August 2026 | 09:00 PM

Latest

ത്രില്ലർ വെബ് സീരീസിൽ അഭിനയിക്കുന്ന തൃഷ...

sreyas 24 August 2026 10:10 AM
ത്രില്ലർ വെബ് സീരീസിൽ അഭിനയിക്കുന്ന തൃഷ...

Highlights

നവംബറിൽ ഈ പരമ്പരയുടെ ഷൂട്ടിങ്ങ് തുടങ്ങുമെന്നുള്ള റിപ്പോർട്ടും ഉണ്ട്.

 

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് തൃഷ. കഴിഞ്ഞ 20 വർഷത്തിലേറെയായി നായികയായി തന്നെ അഭിനയം തുടരുന്ന തൃഷ അഭിനയിച്ച്  റിലീസാകാതെ മുടങ്ങിക്കിടക്കുന്ന തമിഴ്  ചിത്രങ്ങളാണ്  'ചതുരംഗ വേട്ടൈ-2',  'കർജനൈ' എന്നിവ. ഈയിടെ റിലീസായി വമ്പൻ വിജയമായ      സൂര്യയുടെ 'കറുപ്പ്' എന്ന ചിത്രത്തിന് ശേഷം തൃഷയുടെ കൈയിൽ മറ്റ് ചിത്രങ്ങളൊന്നുമില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്യാതെയിരിക്കുന്ന തൃഷ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് സംബന്ധമായുള്ള അറിയിപ്പുകളൊന്നും  ഇതുവരെ പുറത്തുവരാത്ത സാഹചര്യത്തിൽ തൃഷ അടുത്ത് തന്നെ ഒരു വെബ് സീരീസിൽ അഭിനയിക്കാൻ പോകുന്നു എന്നുള്ള വാർത്തയാണ് കോളിവുഡിൽ പുറത്തുവന്ന് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.  ഈയിടെ സാമന്ത അഭിനയിച്ച് സൂപ്പർഹിറ്റായ 'മാ ഇൻഡി ബങ്കാരം' എന്ന വെബ് സീരീസ് തമിഴിൽ 'എങ്കൾ തങ്കം' എന്ന പേരിലും പുറത്തുവന്നു പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഈ വെബ് സീരീസ് സംവിധാനം ചെയ്ത നന്ദിനി റെഡ്‌ഡി അടുത്ത് സംവിധാനം ചെയ്യുന്ന  ഒരു ത്രില്ലർ വെബ് സീരീസിലാണത്രെ തൃഷ അഭിനയിക്കാൻ പോകുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും അതിനെ തുടർന്ന് നവംബറിൽ ഈ പരമ്പരയുടെ ഷൂട്ടിങ്ങ് തുടങ്ങുമെന്നുള്ള റിപ്പോർട്ടും ഉണ്ട്.