പിറന്നാൾ കേക്കിന് മുന്നിൽ വിജയ് യും തൃഷയും; അഭ്യൂഹങ്ങൾക്കൊടുവിൽ താരത്തിന്റെ പിറന്നാൾ ആശംസകൾ
Highlights
"എല്ലാം കൂടുതൽ മൂല്യവത്താക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ"
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി തൃഷ. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് തൃഷ ആശംസ അറിയിച്ചത്. കേക്കിന് മുന്നിൽ ഒരുമിച്ച് ഇരിക്കുന്ന വിജയ്‌യുടെയും തൃഷയുടെയും ചിത്രത്തോടൊപ്പം, "എല്ലാം കൂടുതൽ മൂല്യവത്താക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ" എന്ന കുറിപ്പും നടി ചേർത്തു. എന്നാൽ പോസ്റ്റിൽ വിജയ്‌യെ മെൻഷൻ ചെയ്തിട്ടില്ലെന്ന കാര്യം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ചിത്രം കണ്ടതോടെ, വിജയ്‌യുടെ പിറന്നാൾ ആഘോഷത്തിൽ തൃഷയും പങ്കെടുത്തിരുന്നോ എന്ന ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തി. ഇരുവരുടെയും ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് ഈ പോസ്റ്റ് വീണ്ടും വഴിവെച്ചിരിക്കുകയാണ്.
ഇതിന് മുമ്പും വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിജയ് തൃഷയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തുവെന്ന വാർത്തയും വലിയ ചർച്ചയായിരുന്നു. കൂടാതെ, വിജയ്‌യുടെ പിറന്നാളിൽ പതിവ് പോലെ ആശംസകൾ പങ്കുവെക്കാതിരുന്നതും ആരാധകർക്കിടയിൽ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതേസമയം, കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി വിജയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് തൃഷ ചിത്രങ്ങളോടുകൂടിയ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം തന്റെ വളർത്തുനായയെ വിജയ് സ്നേഹത്തോടെ താലോലിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്.
വിജയ്‌യുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് വിവിധ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം വിഷയങ്ങളിൽ ബന്ധപ്പെട്ടവർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങളുടെ സത്യാവസ്ഥ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.