വിവാഹ ഗോസിപ്പുകൾക്ക് വിരാമമിട്ട തൃഷ...
പ്രശസ്ത തെന്നിന്ത്യൻ സിനിമാ നടിയായ തൃഷ വിവാഹിതയാകാനുള്ള ഒരുക്കങ്ങളിലാണെന്നുള്ള വാർത്ത ഇന്നലെ നൽകിയിരുന്നു. ചണ്ഡീഗഢില്‍നിന്നുള്ള ഒരു വ്യവസായിയെയാണ് തൃഷ വിവാഹം ചെയ്യാൻ പോകുന്നത് എന്നും, ഈ വിവാഹം രണ്ടു കുടുംമ്പങ്ങളുടെയും സമ്മതത്തോടെയാണ് നടക്കാൻ പോകുന്നത് എന്നും ഔദ്യോഗികമല്ലാത്ത ആ വാർത്തയിൽ കുറിപ്പിട്ടിരുന്നു. ഇങ്ങിനെയുള്ള ഒരു വാർത്ത കോളിവുഡിൽ പുറത്തുവന്നു വൈറലായതിനെ തുടർന്ന് തൃഷയുടെ 'അമ്മ അതിന് വിരാമമിട്ടിരിക്കുകയാണ്. തൃഷയുടെ അമ്മ ഇത് സംബന്ധമായി ചില മീഡിയകളോടെ സംസാരിക്കുമ്പോൾ 'ഇങ്ങിനെയുള്ള വാർത്തകൾ പതിവായി വരുന്നതാണ്.
എന്നാൽ അതിൽ സത്യമില്ല. തൃഷ വിവാഹം ചെയ്യുകയാണെങ്കിൽ അത് പരസ്യമായിട്ടുതന്നെയായിരിക്കും. ഒളിച്ചുവെക്കേണ്ട കാര്യമില്ല'' എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതോടൊപ്പം തൃഷ തന്റെ ഇൻസ്റ്റാഗ്രാമ്മിൽ ഒരു പരിഹാസമായി ഒരു പോസ്റ്റും ഇട്ടിട്ടുണ്ട്. അതിൽ "മറ്റുള്ളവർ എന്റെ ജീവിതം ആസൂത്രണം ചെയ്യുമ്പോൾ എനിക്ക് അത് വളരെ സന്തോഷമാണ്. അതുകൊണ്ട് അവർ എന്റെ ഹണിമൂണും ആസൂത്രണം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!" എന്നാണ് തൃഷ ആ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. അതിനാൽ തൃഷയെ കുറിച്ച് ഇന്നലെ പുറത്തുവന്ന വിവാഹ വാർത്ത വെറും ഗോസ്സിപ്പാണ് എന്നുള്ള കാര്യം വ്യക്തമായിട്ടുണ്ട്.