Tuesday, 23 June 2026 | 09:48 PM

Latest

സൂര്യക്കൊപ്പം അഥിതി വേഷത്തിൽ വിജയ് ദേവരകൊണ്ട...

05 May 2026 12:30 PM
സൂര്യക്കൊപ്പം അഥിതി വേഷത്തിൽ വിജയ് ദേവരകൊണ്ട...

 

'റെട്രോ' എന്ന ചിത്രത്തിന് ശേഷം സൂര്യയുടേതായി റിലീസാകാനിരിക്കുന്ന ചിത്രം  ആർ.ജെ.ബാലാജി സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രമാണ്. ഇതിൽ തൃഷയാണ് നായിക. ഈ ചിത്രത്തിന് ശേഷം ദുൽഖർ സൽമാനെ നായകനാക്കി 'ലക്കി ഭാസ്‌കർ' എന്ന ചിത്രം സംവിധാനം ചെയ്ത വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. 

തെലുങ്കിലെ പ്രശസ്ത ബാനറായ 'സിതാര എന്റർടൈൻമെന്റ്' നിർമ്മിക്കുന്ന ഈ ചിത്രത്തിന് 'സൂര്യ- 46' എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ജി.വി. പ്രകാഷ് ആണ് സംഗീതം നൽകുന്നത്. അടുത്ത് തന്നെ ഷൂട്ടിങ്ങ് തുടങ്ങാനിരിക്കുന്ന ഈ ചിത്രത്തിലേക്കുള്ള മറ്റുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നു വരികയാണ്.

 ഈ സാഹചര്യത്തിലാണ്  തെലുങ്ക് സിനിമയിലെ  പ്രശസ്ത നടനായ വിജയ് ദേവരകൊണ്ട ഈ ചിത്രത്തിൽ സൂര്യക്കൊപ്പം ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നുള്ള  റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഈയിടെ ഹൈദരാബാദിൽ നടന്ന 'റെട്രോ'യുടെ പ്രീ-റിലീസ് പരിപാടിയിൽ വിജയ് ദേവരകൊണ്ട പ്രത്യേക അതിഥിയായി പങ്കെടുത്തിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. എന്നാൽ ഇത് സംബന്ധമായുള്ള ഔദ്യോഗിക വാർത്തകളൊന്നും പുറത്തുവന്നിട്ടില്ല. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞതിന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വാടിവാസൽ' ചിത്രത്തിൽ സൂര്യ ജോയിൻ ചെയ്യുമെന്നാണ് ഇപ്പോഴത്തെ മറ്റൊരു റിപ്പോർട്ട്.

Tags
Vijay Deverakonda Suriya