Tuesday, 23 June 2026 | 08:55 PM

Latest

മണിരത്‌നത്തിൻ്റെ ചിത്രത്തിൽ സിമ്പുവിനു പകരം വിജയ്സേതുപതി...

05 May 2026 12:30 PM
മണിരത്‌നത്തിൻ്റെ ചിത്രത്തിൽ സിമ്പുവിനു പകരം വിജയ്സേതുപതി...

 

തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനായ മണിരത്നം അവസാനമായി സംവിധാനം ചെയ്തു പുറത്തുവന്ന ചിത്രം 'തഗ് ലൈഫ്' ആയിരുന്നു. കമൽഹാസൻ, സിമ്പു, തൃഷ തുടങ്ങിയ മുൻനിര താരങ്ങൾ അഭിനയിച്ച ഈ ചിത്രം വലിയ പരാജയമായിരുന്നു. ഇക്കാരണത്താൽ, മണിരത്നം അടുത്ത് യുവാക്കളെയും, യുവതികളെയും ആകർഷിക്കുന്നത് മാതിരി ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങിവരികയാണ്. ആദ്യം ഈ ചിത്രം സിമ്പുവിനെ നായകനാക്കി ഒരുക്കാനാണ്  മണിരത്നം പദ്ധതിയിട്ടിരുന്നത്. 

എന്നാൽ ചില കാരണങ്ങളാൽ സിമ്പു ഈ പ്രോജെക്ടിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചില്ലത്രേ.  ഇക്കാരണത്താൽ, മണിരത്‌നം അടുത്ത്  വിജയ്സേതുപതിയെ നായകനാക്കിയാണത്രെ ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. മണിരത്നത്തിന്റെ 'ചെക്ക ചിവന്ത വാനം' എന്ന ചിത്രത്തിൽ വിജയ്സേതുപതി ഇതിനകം ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. അതേ സമയം വിജയസേതുപതിക്കും മണിരത്നം സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ സോളോ ഹീറോയായി അഭിനയിക്കാൻ താല്പര്യം ഉണ്ടായിരുന്നതിനാൽ വിജയസേതുപതി  ഈ സിനിമയിൽ അഭിനയിക്കാൻ ഉടനെ സമ്മതിച്ചു എന്നാണ് കോളിവുഡിൽ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ.  കൂടാതെ, ഈ ചിത്രത്തിൽ നായകിയായി അഭിനയിക്കാൻ നിലവിൽ ട്രെൻഡിംഗിലുള്ള രുക്മിണി വസന്തുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുമുണ്ട്.

 ഇതിന് മുൻപ് വിജയസേതുപതി അഭിനയിച്ച 'ഏസ്' എന്ന ചിത്രത്തിലും രുക്മണി വസന്ത് നായികയായിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. വിജയ് സേതുപതി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിങ്ങ് തീർന്നതിന് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാനും കാൾഷീറ്റുകൾ നൽകിയിട്ടുണ്ട് എന്നുള്ള റിപ്പോർട്ട് ഇന്നലെ നൽകിയിരുന്നു. അതിനാൽ ഈ രണ്ടു ചിത്രങ്ങളിൽ ആദ്യമായി ഏതു ചിത്രമാണ് ഒരുങ്ങുക എന്നുള്ളത് കുറിച്ചുള്ള റിപ്പോർട്ടുകൾ അടുത്തുതന്നെ പുറത്തുവരുന്നതായിരിക്കും.

Tags
maniratnam vijay sethupathi Silambarasan TR