Monday, 13 July 2026 | 10:20 AM

Latest

ചതിച്ച കമൽഹാസന്റെ 'തഗ് ലൈഫ്', കോളിവുഡിന്റെ 1000 കോടി സ്വപ്നം രജനിയുടെ 'കൂലി' യാഥാർഥ്യമാക്കുമോ?

05 May 2026 12:30 PM
ചതിച്ച കമൽഹാസന്റെ 'തഗ് ലൈഫ്', കോളിവുഡിന്റെ 1000 കോടി സ്വപ്നം രജനിയുടെ 'കൂലി' യാഥാർഥ്യമാക്കുമോ?

 

ണിരത്നം, കമൽഹാസൻ, ചിമ്പു, എ.ആർ.റഹ്‌മാൻ തുടങ്ങിയവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങി  വളരെയധികം പ്രതീക്ഷകളോടെ ഈയിടെ റിലീസായ ചിത്രമാണ് 'തഗ് ലൈഫ്'. എന്നാൽ ആരാധകരുടെ പ്രതീക്ഷകളെ തകർക്കുന്ന തരത്തിലുള്ള മോശമായ റിപ്പോർട്ടുകളാണ് ചിത്രം കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസ് കളക്ഷനിൽ ചിത്രം വമ്പൻ പരാജയമായിരിക്കും  എന്നാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ. 

  തെലുങ്കിലെ പോലെയോ, ബോളിവുഡിനെ പോലെയോ തമിഴിൽ ഇതുവരെ ഒരു ചിത്രവും 1000 കോടി രൂപ കളക്ഷൻ നേടിയിട്ടില്ല. എന്നാൽ 'തഗ് ലൈഫ്' 1000 കോടിയോളം കളക്ഷൻ നേടുമെന്നുള്ള തരത്തിലായിരുന്നു ചിത്രം കുറിച്ചുള്ള റിപ്പോർട്ടുകളും, പ്രൊമോഷൻ പരിപാടികളും! എന്നാൽ  ആ പ്രതീകളെല്ലാം ഇപ്പോൾ തവിടു പൊടിയായിരിക്കുകയാണ്.

  ഇതിനെ തുടർന്ന് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ലോഗേഷ് കനകരാജ്, രജനികാന്ത് കൂട്ടുകെട്ടിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങി വരുന്ന 'കൂലി'. രജിനികാന്തിനൊപ്പം സത്യരാജ്, ശ്രുതി ഹാസൻ, സൗബിൻ സാഹിർ, നാഗാർജുന, ഉപേന്ദ്ര തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രവും വമ്പൻ ബഡ്ജറ്റിൽ, വളരെയധികം പ്രതീക്ഷകളോടെ ഒരുങ്ങി വരുന്ന ചിത്രമാണ്. കമൽഹാസനെ നായകനാക്കി 'വിക്രം' എന്ന സൂപ്പർഹിറ്റ് ചിത്രം നൽകിയ ലോഗേഷ് കനകരാജ് രജനികാന്തിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും, സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം എന്ന നിലയിലും 'കൂലി' വളരെ ശ്രദ്ധേയമായാണ് ഒരുങ്ങി വരുന്നത്. അതിനാൽ 1000 കോടി കളക്ഷൻ എന്ന സ്വപ്നം 'കൂലി' സാക്ഷാത്കരിക്കും എന്ന പ്രതീക്ഷയിലാണ് തമിഴ് സിനിമാ ആരാധകർ. ഓഗസ്റ്റ് 14-ന് ഈ ചിത്രം റിലീസാകും. തുടർന്ന് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകി വരുന്ന ലോഗേഷ് കനകരാജിന്റെ സിനിമാ കരിയർ ഗ്രാഫിൽ 'കൂലി' ഒരു തനി ഇടം നേടും എന്നുതന്നെയാണ് കോളിവുഡിലെ ഇപ്പോഴത്തെ സംസാര വിഷയം!

Tags
coolie Rajinikanth lokesh kanagaraj Thug Life kamalahasan