Sunday, 26 July 2026 | 01:16 AM

Top News

നേർക്കുനേർ സൂര്യ, നയൻതാര, വിഷാൽ ചിത്രങ്ങൾ..

Admin 24 July 2026 10:15 AM
നേർക്കുനേർ സൂര്യ, നയൻതാര, വിഷാൽ ചിത്രങ്ങൾ..

Highlights

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ 'ജനനായകൻ' ചിത്രം റിലീസായത്തിന് തുടർന്ന്  ഒരുപാട് വമ്പൻ സിനിമകളാണ് തമിഴിൽ റീലിസിനൊരുങ്ങി വരുന്നത്.

 

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ 'ജനനായകൻ' ചിത്രം റിലീസായത്തിന് തുടർന്ന്  ഒരുപാട് വമ്പൻ സിനിമകളാണ് തമിഴിൽ റീലിസിനൊരുങ്ങി വരുന്നത്. അതിൽ ഒന്ന് സൂര്യ നായകനായ  'വിശ്വനാഥ് ആൻഡ് സൻസ്' എന്ന ചിത്രമാണ്. ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച് സൂപ്പർഹിറ്റായ 'ലക്കി ഭാസ്കർ' എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ  സൂര്യക്കൊപ്പം  മമിത ബൈജുവാണ് നായകിയായി അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രം വരുന്ന ആഗസ്റ്റ് 14-ന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. 

പലപ്പോഴും സൂര്യ തുടങ്ങിയ വലിയ താരങ്ങളുടെ സിനിമകൾ പുറത്തുവരുമ്പോൾ മത്സരത്തിനായി  മറ്റുള്ള ചിത്രങ്ങൾ റിലീസാകാറില്ല. എന്നാൽ ഇത്തവണ നയൻതാരയും, കവിനും ചേർന്നഭിനയിച്ച 'ഹായ്' എന്ന സിനിമയും, വിഷാൽ നായകനായി അഭിനയിച്ച 'മകുടം' എന്ന സിനിമയും സൂര്യയുടെ ചിത്രത്തിനൊപ്പം റിലീസായി നേർക്ക് നേർ കൊമ്പു കോർക്കാനിരിക്കുകയാണ്.

വിഷ്ണു എടവൻ സംവിധാനത്തിൽ കവിനും, നയൻതാരയും  ചേർന്നഭിനയിച്ചിരിക്കുന്ന 'ഹായ്' ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. അതുപോലെ വിഷാൽ നായകനായി അഭിനയിച്ച്, സംവിധാനവും നിർവഹിച്ചിരിക്കുന്ന 'മകുടം' എന്ന സിനിമയും പ്രേക്ഷകർ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ്.

 'ലക്കി ഭാസ്കർ' എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനത്തിൽ ഒരുങ്ങിയതും, 'കറുപ്പ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയുടേതായി റിലീസാകാനിരിക്കുന്ന ചിത്രം എന്ന നിലയിലും  'വിശ്വനാഥ് ആൻഡ് സൻസ്' ചിത്രവും ആരാധകർ വളരെയധികം പ്രതീക്ഷിക്കുന്ന സിനിമയാണ്! അതിനാൽ ഈ മൂന്ന് സിനിമകളും ഒരേ ദിവസം റിലീസാകാനിരിക്കുന്ന വാർത്ത കോളിവുഡിൽ ഇപ്പോൾ സംസാര വിഷയമാണ്!