Monday, 27 July 2026 | 03:21 AM

Top News

'എ.ഐ' സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന തമിഴ് ചിത്രം...

Admin 22 July 2026 05:45 AM
'എ.ഐ' സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന തമിഴ് ചിത്രം...

Highlights

 തമിഴിൽ  'അവിര' എന്ന പേരിൽ ഒരു ചിത്രം  ഒരുങ്ങുന്നത്. ഈ ചിത്രം ഫോട്ടോ റിയലിസ്റ്റിക് 'എ.ഐ' സാങ്കേതികവിദ്യയിലാണ് ഒരുക്കുന്നത്.  70-ലധികം പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്ന പ്രഭാകരരനാണ് ഈ സിനിമ യുടെ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്നത്. 

 

ഇപ്പോൾ ലോകം മുഴുവനും എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചു സിനമകൾ ഒരുക്കുന്നുണ്ടല്ലോ!   . ഇന്ത്യയിൽ തയാറായ ആദ്യത്തെ  'എ.ഐ; ചിത്രം 'ഐസാ'യാണ്.  അതിന് ശേഷം കന്നഡത്തിൽ ചിത്രീകരിച്ച  'ലവ് യൂ'എന്ന ചിത്രവും ഒരുങ്ങി. എന്നാൽ ഇവ വിജയമായില്ല! 

ഈ സാഹചര്യത്തിലാണ്  തമിഴിൽ  'അവിര' എന്ന പേരിൽ ഒരു ചിത്രം  ഒരുങ്ങുന്നത്. ഈ ചിത്രം ഫോട്ടോ റിയലിസ്റ്റിക് 'എ.ഐ' സാങ്കേതികവിദ്യയിലാണ് ഒരുക്കുന്നത്.  70-ലധികം പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്ന പ്രഭാകരരനാണ് ഈ സിനിമ യുടെ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്നത്. 

മുഴുവനും 'എ.ഐ' സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് 'ലൈറ്റ് ഹൗസ് ഫിലിം' എന്ന ബാനറിൽ ഗണേഷ്, ജെകതീഷ് എന്നിവർ ചേർന്നാണ്. 'അവിര' എന്നാൽ പ്രപഞ്ചത്തിൻ്റെ വെളിച്ചം എന്നാണത്രെ അർഥം!  അതിന്റെ അടിസ്ഥാനത്തിൽ പുരാണവും, ഇപ്പോഴത്തെ കാലഘട്ടവും ചേർത്താണത്രെ ഈ ചിത്രം ഒരുക്കുന്നത്. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിയായി ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഇത് റിലീസാകാരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്!