ആര്യ നായകനായ, 'സാർപട്ട പരമ്പര'യുടെ പ്രീക്വെൽ കഥയായി ഒരുങ്ങുന്ന ചിത്രം...
Highlights
തമിഴിൽ വ്യത്യസ്തമായ ചിത്രങ്ങൾ സംവിധാനം ചെയ്തുവരുന്ന സംവിധായകനാണ് പാ.രഞ്ചിത്ത്. അദ്ദേഹം സംവിധാനം ചെയ്തു വലിയ സ്വീകരണം നേടിയ ചിത്രമാണ് 'സാർപട്ട പരമ്പര'.
തമിഴിൽ വ്യത്യസ്തമായ ചിത്രങ്ങൾ സംവിധാനം ചെയ്തുവരുന്ന സംവിധായകനാണ് പാ.രഞ്ചിത്ത്. അദ്ദേഹം സംവിധാനം ചെയ്തു വലിയ സ്വീകരണം നേടിയ ചിത്രമാണ് 'സാർപട്ട പരമ്പര'. ആര്യ നായകനായി അഭിനയിച്ച ഈ ചിത്രത്തിൽ പശുപതി, ജാൻ വിജയ്, ജാൻ കൊക്കൻ, ഷബീർ എന്നിവരും അഭിനയിച്ചിരുന്നു. ഈ സിനിമയുടെ വിജയത്തിനെ തുടർന്ന് ഇതിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അതിനായുള്ള മുൻ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയും ചെയ്തിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു എന്നുള്ള റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. എന്നാൽ 'സാർപട്ട പരമ്പര'യുടെ കഥയെ പിന്തുടർന്നുള്ള കഥയായിട്ടല്ലത്രേ ചിത്രം ഒരുങ്ങുന്നത്.
ആദ്യ ഭാഗ കഥയുടെ മുൻപ് നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരു ‘പ്രീക്വെൽ’ ചിത്രമായിട്ടാണത്രെ ചിത്രം ഒരുങ്ങുന്നത്. അതിനായി ചെന്നൈ 1940 മുതൽ 1950 കാലഘട്ടത്തിൽ എങ്ങിനെയായിരുന്നുവോ അതുപോലെയുള്ള പശ്ചാത്തലം ഒരുക്കിയാണ് ചിത്രീകരണം നടന്നു വരുന്നത്. ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന കായിക കലയായ ഗുസ്‌തി സംസ്കാരം, സാമൂഹിക ജീവിതം, രാഷ്ട്രീയ ചുറ്റുപാടുകൾ എങ്ങിനെയായിരുന്നുവോ അതിനെയെല്ലാം കേന്ദ്രീകരിച്ചാണത്രെ സിനിമ ഒരുങ്ങുന്നത്.
പാ.രഞ്ചിത്ത്.സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി ആര്യ ഒരുപാട് തയാറെടുപ്പുകൾ നടത്തിയാണ് അഭിനയിക്കുന്നത്. ആര്യക്കൊപ്പം അഭിനയിക്കുന്ന മറ്റുള്ള താരങ്ങൾ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അത് സംബന്ധമായുള്ള വിവരങ്ങൾ അടുത്ത് തന്നെ പുറത്തുവരുമത്രെ!