Sunday, 20 September 2026 | 01:31 PM

Top News

ചെന്നൈയിൽ ഇളയരാജ - അനിരുദ്ധ് ഒന്നിക്കുന്ന സംഗീത കച്ചേരി...

Admin 18 September 2026 10:15 AM
ചെന്നൈയിൽ ഇളയരാജ - അനിരുദ്ധ് ഒന്നിക്കുന്ന സംഗീത കച്ചേരി...

Highlights

 (2027) ഫെബ്രുവരി 13-ന്  ചെന്നൈയിൽ ഇളയരാജ - അനിരുദ്ധ് കൂട്ടുകെട്ടിൽ ഒരു ബ്രമ്മാൻഡ  സംഗീത കച്ചേരി നടത്താനും  തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്.

 

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഈ സംഘടനയിലുള്ള  അംഗങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്ന പല പദ്ധതികൾക്ക് രൂപം കൊടുത്തു വരികയാണ്. അതിൽ ഒന്നാണ് ഹൈദരാബാദിലുള്ള  ഫിലിം സിറ്റിയെ പോലുള്ള ഒരു ഫിലിം സിറ്റി ചെന്നൈയിലും നിർമ്മിക്കുക എന്നുള്ളത്. അതിനായി ചെന്നൈക്കടുത്തുള്ള പൂന്തമല്ലി എന്ന സ്ഥലത്തിൽ 150 ഏക്കറിൽ കൂറ്റൻ ഫിലിം സിറ്റി സ്ഥാപിക്കാൻ  തമിഴ്നാട് സർക്കാരുമായി കരാറിലേർപ്പെട്ടു കഴിഞ്ഞു. ഈ ഫിലം സിറ്റിയിൽ ഒരു ചിത്രത്തിന്റെ  ഷൂട്ടിങ്ങ്, എഡിറ്റിംഗ്, ഡബ്ബിംഗ് തുടങ്ങി എല്ലാ ജോലികളും ഒരു സ്ഥലത്തുതന്നെ ചെയ്യാം. 

അതുപോലെ, ചെറുകിട ബഡ്ജറ്റ് ചിത്രങ്ങളുടെ നിർമ്മാതാക്കൾക്ക് അടുത്ത മാസം മുതൽ  സർക്കാരിൽ നിന്ന് സബ്‌സിഡി തുക ലഭിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, അസോസിയേഷൻ അംഗങ്ങളുടെ ചികിത്സാ സഹായത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുപോലുള്ള പദ്ധതികൾക്കായി ധനസമാഹരണം നടത്താനായി അടുത്ത വർഷം (2027) ഫെബ്രുവരി 13-ന്  ചെന്നൈയിൽ ഇളയരാജ - അനിരുദ്ധ് കൂട്ടുകെട്ടിൽ ഒരു ബ്രമ്മാൻഡ  സംഗീത കച്ചേരി നടത്താനും  തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്.

ഈ സംഗീത പരിപാടിയിൽ  തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത ഗായകന്മാരും ഗായകികളും, മുൻനിര താരങ്ങളും   പങ്കെടുക്കുമത്രെ! അതുപോലെ തമിഴ്നാട് മുഖ്യമന്ത്രിയായ ജോസഫ് വിജയ്-യെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണ് എന്നുള്ള റിപ്പോർട്ടുമുണ്ട്.

Tags
anirudh ravichander ilayaraja