ഗൗതം വാസുദേവ് മേനോൻ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം...
Highlights
ഇപ്പോൾ 'ധ്രുവ നക്ഷത്രം' സിനിമ റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നതിനൊപ്പം, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഗൗതം വാസുദേവ് മേനോൻ വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട് എന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.
മലയാളിയായ ഗൗതം വാസുദേവ് മേനോൻ തമിഴിൽ ഒരുപാട് നല്ല സിനിമകൾ ഒരുക്കിയ സംവിധായകനാണ്. എന്നാൽ അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചില ചിത്രങ്ങളും, നിർമ്മിച്ച ചില സിനിമകളും തുടർച്ചയായി പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയിരിക്കുകയാണ്!
ഇത് കാരണമാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്ന 'ചിയാൻ' വിക്രം നായകനായ 'ധ്രുവ നക്ഷത്രം' എന്ന ബ്രമ്മാൻഡ സിനിമ റിലീസാകാതെ മുടങ്ങി കിടക്കുന്നതും! അതിനെ തുടർന്നാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗൗതം വാസുദേവ് മേനോൻ ചിത്രങ്ങളൊന്നും സംവിധാനം ചെയ്യാതെ മറ്റുള്ള സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയത്.
ഇപ്പോൾ 'ധ്രുവ നക്ഷത്രം' സിനിമ റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നതിനൊപ്പം, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഗൗതം വാസുദേവ് മേനോൻ വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട് എന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.
ഈ സിനിമയിൽ നായകനായി അഭിനയിക്കുന്നത് ഈയിടെ റിലീസായ 'ഡബിൾ ആക്കുപൻസി' എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സന്തോഷ് ആണ്. ഇനിയും പേരിടാത്ത ഈ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങി. അടുത്തുതന്നെ ഈ ചിത്രത്തെപ്പറ്റിയുള്ള മറ്റ് വിവരങ്ങൾ പുറത്തുവരുമെന്നും പറയപെടുന്നുണ്ട്!