Friday, 03 July 2026 | 08:53 AM

Top News

ആമിര്‍ ഖാന്‍- ഗൗരി വിവാഹം ജൂലൈ 5 ന്; സാക്ഷികളാവാന്‍ മക്കളും

Admin 03 July 2026 08:03 AM
ആമിര്‍ ഖാന്‍- ഗൗരി വിവാഹം ജൂലൈ 5 ന്; സാക്ഷികളാവാന്‍ മക്കളും

Highlights

ബോളിവുഡ് താരം ആമിർ ഖാനും കാമുകി ​ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ജൂലൈ 5 നാണ് ഇരുവരും തമ്മിലുള്ള വിവാഹം.

 

ബോളിവുഡ് താരം ആമിർ ഖാനും കാമുകി ​ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ജൂലൈ 5 നാണ് ഇരുവരും തമ്മിലുള്ള വിവാഹം. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായിരുന്ന ഗൗരി സ്പ്രാറ്റിനെയാണ് ആമിർ വിവാഹം കഴിക്കുന്നത്. 61 ാം വയസിലാണ് താരത്തിന്‍റെ മൂന്നാം വിവാഹം.

ഒരു വർഷത്തിലേറെയായി ഒരുമിച്ച് താമസിക്കുന്ന ദമ്പതികൾ നിയമപരമായി ഒന്നാവുകയാണ്. ആമിർ ഖാന്‍റെ ബാന്ദ്രയിലെ വസതിയിൽവെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആർഭാടരഹിതവുമായ ലളിതമായ ചടങ്ങിലാണ് വിവാഹം.

"ജൂലൈ 5 ന് ഞാൻ വിവാഹിതനാകുന്നു, വിവാഹം വീട്ടിൽ അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം നടക്കും. എല്ലാവരുടെയും അനുഗ്രഹമുണ്ടാകണം, എന്നും ഞങ്ങള്‍ സന്തോഷത്തോടെയിരിക്കാന്‍ നിങ്ങളുടെയെല്ലാവരുടെയും അനുഗ്രഹമുണ്ടാകണം", ആമിര്‍ ഖാന്‍ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി

Tags
Aamir khan Gauri Spratt