Wednesday, 07 October 2026 | 09:39 PM

Top News

അജിത്തിൻ്റെ വഴിയിൽ ബൈക്ക് റേസിൽ നടൻ ഗൗതം കാർത്തിക്കും...

Admin 30 September 2026 06:42 AM
അജിത്തിൻ്റെ വഴിയിൽ  ബൈക്ക് റേസിൽ  നടൻ  ഗൗതം കാർത്തിക്കും...

Highlights

 ഗൗതം കാർത്തിക്, നടൻ  അജിത്തിൻ്റെ ശൈലിയിൽ ബൈക്ക് റേസിനോട് താൽപര്യം കാണിക്കുന്നത്. അതിനായി കൃത്യമായ പരിശീലനവും  നടത്തുന്നുണ്ട്.


തമിഴ് സിനിമയിലെ ഇളം തലമുറ  നടന്മാരിൽ ഒരാളാണ് ഗൗതം കാർത്തിക്.   മുതിർന്ന നടൻ മുത്തുരാമൻ്റെ ചെറുമകനും,  നടൻ കാർത്തിക്കിൻ്റെ മകനുമായ ഗൗതം കാർത്തിക് മണിരത്നം   സംവിധാനം ചെയ്ത  'കടൽ' എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ  അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം 'എന്നമോ ഏതോ', ' വൈ രാജാ വൈ', ' മുത്തുരാമലിംഗം',  'റംഗൂൺ', മിസ്റ്റർ ചന്ദ്രമൗലി, 'പത്ത്  തല' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നിലവിൽ  ' ബ്ലഡി പൊളിറ്റിക്സ്', ' റൂട്ട്'  എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുവരികയാണ്. 

ഈ ഘട്ടത്തിലാണ് ഗൗതം കാർത്തിക്, നടൻ  അജിത്തിൻ്റെ ശൈലിയിൽ ബൈക്ക് റേസിനോട് താൽപര്യം കാണിക്കുന്നത്. അതിനായി കൃത്യമായ പരിശീലനവും  നടത്തുന്നുണ്ട്. വെറുമൊരു ഹോബിക്കായിട്ടല്ലാത്രെ പരിശീലനം നടത്തുന്നത്.  ബൈക്ക് ഓടിക്കുന്നതിൻ്റെ സങ്കീർണതകൾ മനസ്സിലാക്കി മോട്ടോർ സ്പോർട്സിനായിട്ടാണ്  ഗൗതം കാർത്തിക്ക്  തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോർട്ട്. 

പരിശീലനം എന്നിവയുടെ  ദൃശ്യങ്ങൾ   ഷൂട്ട് ചെയ്തു   അതിനെ  ഒരു  ഹ്രസ്വചിത്രമായും ഗൗതം കാർത്തിക് ഒരുക്കിയിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്.  അജിത്തിനെ പോലെ ഗൗതം കാർത്തിക്കും  ബൈക്ക് റേസിൽ തിളങ്ങും എന്ന് പ്രതീക്ഷിക്കാം!

Tags
Ajithkumar Gautham Karthik