Tuesday, 22 September 2026 | 07:38 AM

Top News

മലയാള സിനിമയിലെ പ്രിയ ദമ്പതികളായ നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി

Admin 22 September 2026 06:22 AM
മലയാള സിനിമയിലെ പ്രിയ ദമ്പതികളായ നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി

Highlights

ഏറെ നാളുകളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഇരുവർക്കുമിടയിലെ ദാമ്പത്യബന്ധം അവസാനിപ്പിച്ച വിവരം പുറത്തുവരുന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്നാണ് സൂചന. 

 

ഏറെ നാളുകളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഇരുവർക്കുമിടയിലെ ദാമ്പത്യബന്ധം അവസാനിപ്പിച്ച വിവരം പുറത്തുവരുന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഒരുമാസമായി ഇവർ പിരിഞ്ഞാണ് താമസിക്കുന്നത്.

2013-ലായിരുന്നു മലയാള സിനിമയിലെ താര കുടുംബത്തിൽ നിന്നുള്ള വിനു മോഹനും അഭിനേത്രിയായ വിദ്യയും തമ്മിലുള്ള വിവാഹം.  സിനിമയിലൂടെ പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്.  നിരവധി സിനിമകളിലൂടെയും  സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡികളാണ് വിനുവും വിദ്യയും. 

വേർപിരിയലിന്റെ കൃത്യമായ കാരണങ്ങൾ ഇതുവരെ വ്യക്തമല്ലെങ്കിലും, ഇരുവരും സ്വന്തം കരിയറുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ്. ‘നിവേദ്യം’ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച വിനു മോഹൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനും നടൻ അനു മോഹന്റെ സഹോദരനുമാണ്. നിരവധി ജനപ്രിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ താരമാണ് വിദ്യ.

2007-ൽ റിലീസ് ചെയ്ത തമിഴ് ചിത്രമായ ‘ദണ്ഡയുതപാണി’യിൽ നായികയായാണ് വിദ്യ സിനിമയിലെത്തുന്നത്. 2009-ൽ ‘നീലാംബരി’യിലൂടെ മലയാളത്തിലെത്തി. തുടർന്ന് ചെറിയ കള്ളനും വലിയ പോലീസും, മഹാരാജാ ടാക്കീസ്  എന്നിവയുൾപ്പെടെ പതിനഞ്ചോളം മലയാള സിനിമകളിലും ആറ് തമിഴ് സിനിമകളിലും ഒരു കന്നഡ സിനിമയിലും വിദ്യ അഭിനയിച്ചു. സിനിമകൾ കൂടാതെ തമിഴ് മലയാളം സീരിയലുകളിലും വിദ്യ സജീവമാണ്. 

Tags
vinu mohan vidhya vinumohan