മലയാളികളുടെ ശ്രീകൃഷ്ണൻ, അരവിന്ദ് ആകാശ് വിവാഹിതനായി...
Highlights
'നന്ദനം' സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച അരവിന്ദ് ആകാശ് വിവാഹിതനായി.
'നന്ദനം' സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച അരവിന്ദ് ആകാശ് വിവാഹിതനായി. വര്‍ഷങ്ങള്‍ക്കിപ്പുറം തന്‍റെ ദീർഘകാല പങ്കാളിയെ വരണമാല്യം അണിയിച്ച് ജീവിതസഖിയാക്കിയിരിക്കുകയാണ് അദ്ദേഹം.
അൻപതാം വയസ്സിലേക്ക് കടക്കുന്ന അരവിന്ദ് ആകാശിന്റെയും സാധ്വിയുടെയും വിവാഹനിശ്ചയം ഈ വർഷം ആദ്യമാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ അടുത്ത സഹപ്രവർത്തകരും മാത്രമാണ് ക്വാലാലംപൂരിൽ നടന്ന ഈ ലളിതമായ വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അരവിന്ദ് ആകാശ്. പൃഥ്വിരാജ്, നവ്യ നായർ എന്നിവർക്കൊപ്പം ചിത്രത്തിൽ അരവിന്ദ് അവതരിപ്പിച്ച ഉണ്ണികൃഷ്ണൻ (ഗുരുവായൂരപ്പൻ) എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്. ഈ വേഷം താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു.