Tuesday, 23 June 2026 | 07:58 PM

Top News

ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന Arnold Vosloo

Admin 17 June 2026 08:02 AM
ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന Arnold Vosloo

Highlights

തെന്നിന്ത്യൻ സിനിമയിലെ സെൻസേഷണൽ താര ജോഡിയായ വിജയ് ദേവരകൊണ്ടയും, രാശ്മിക മന്ദനയും ചേർന്നഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ് 'രണബലി'. ഇതിൽ ഹോളിവുഡ് ചിത്രമായ ‘ദി മമ്മി’ ഫെയിം അർണാൾഡ് വോസ്ലൂ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. 

 

തെന്നിന്ത്യൻ സിനിമയിലെ സെൻസേഷണൽ താര ജോഡിയായ വിജയ് ദേവരകൊണ്ടയും, രാശ്മിക മന്ദനയും ചേർന്നഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ് 'രണബലി'. രാഹുൽ സാംഗിരിത്യൻ സംവിധാനം ചെയ്യുന്ന ഈ  സിനിമയിൽ നിരവധി  പേർ അഭിനയിക്കുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തിൽ ബ്രമ്മാണ്ഡമായി ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'രണബലി'  ഒരുങ്ങുന്നത്.

ഈ സാഹചര്യത്തിലാണ്  ഇതിൽ ഹോളിവുഡ് ചിത്രമായ ‘ദി മമ്മി’ ഫെയിം അർണാൾഡ് വോസ്ലൂ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രം മുഖേന ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി അരങ്ങേറ്റം കുറിക്കുന്ന നടൻ അർണാൾഡ് വോസ്ലൂവിന് ഇന്ത്യയിൽ നിറയെ ആരാധകരുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. ഈ താരം ഈ ചിത്രത്തിൽ ജോയിൻ ചെയ്തതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദിൽ  വളരെ വേഗത്തിൽ നടന്നുവരികയാണ്.

Tags
Arnold Vosloo ranabaali