വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ വീണ്ടും ധനുഷ്...
Highlights
2018-ൽ റിലീസായ 'തോളി പ്രേമ' എന്ന തെലുങ്ക് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വെങ്കി അറ്റ്‌ലൂരി അവസാനമായി സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. ധനുഷ് നായകനായ 'വാത്തി', ദുൽഖർ സൽമാൻ നായകനായ 'ലക്കി ഭാസ്കർ' ഈയിടെ റിലീസായി തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം നടന്നുവരുന്ന സൂര്യ നായകനായ 'വിശ്വനാഥ് അൻഡ് സൺസ്' എന്നിവയാണ് ആ ചിത്രങ്ങൾ!

അടുത്തടുത്ത് മൂന്ന് സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത വെങ്കി അറ്റ്ലൂരിക്ക് ഇപ്പോൾ തമിഴിലെയും, തെലുങ്കിലെയും മറ്റുള്ള മുൻനിര നടന്മാരുടെ ചിത്രങ്ങൾ സംവിധാനം ചെയ്യാൻ ഒരുപാട് അവസരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. എങ്കിലും വെങ്കി അറ്റ്ലൂരി തന്റെ അടുത്ത ചിത്രവും ധനുഷിനെ നായകനാക്കിയാണത്രെ ഒരുക്കാൻ പോകുന്നത്.
ഇത് സംബന്ധമായ ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും, പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പശ്ചാത്തലത്തിലുള്ള ഒരു കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നും, തെലുങ്കിലെ പ്രശസ്ത ബാനറുകളിൽ ഒന്നായ 'സിത്താര എൻ്റർടെയ്ൻമെൻ്റ്‌സാ'ണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് എന്നുള്ള റിപ്പോർട്ടുകളുമുണ്ട്!