Thursday, 13 August 2026 | 02:50 AM

Top News

മമ്മൂട്ടിയെ ആദരിച്ച് ധനുഷ്

Admin 26 June 2026 07:01 AM
മമ്മൂട്ടിയെ ആദരിച്ച് ധനുഷ്

Highlights

ഇതിഹാസ താരം മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിച്ചതിന്‍റെ സന്തോഷം മലയാള സിനിമാ ലോകം ഒന്നടങ്കം ആഘോഷിക്കുകയാണ്. മമ്മൂട്ടിയുടെ ഈ വലിയ ബഹുമതി ആഘോഷമാക്കിയിരിക്കുകയാണ് തമിഴ് താരം ധനുഷും അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ 'ഓം' സിനിമയുടെ അണിയറ പ്രവര്‍ത്തകരും.

 

ഇതിഹാസ താരം മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിച്ചതിന്‍റെ സന്തോഷം മലയാള സിനിമാ ലോകം ഒന്നടങ്കം ആഘോഷിക്കുകയാണ്. ഈ സന്തോഷവും ആഘോഷവുമൊക്കെ അങ്ങ് തമിഴ് സിനിമാ ലോകത്തുമുണ്ട്. മമ്മൂട്ടിയുടെ ഈ വലിയ ബഹുമതി ആഘോഷമാക്കിയിരിക്കുകയാണ് തമിഴ് താരം ധനുഷും അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ 'ഓം' സിനിമയുടെ അണിയറ പ്രവര്‍ത്തകരും.

സിനിമയടെ സെറ്റില്‍ വച്ച് മമ്മൂട്ടിയെ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. മമ്മൂട്ടിയോടുള്ള ആദരസൂചകമായി നടന്ന ഈ ചടങ്ങ് സിനിമാ സെറ്റില്‍ തന്നെ വലിയ ആവേശകരമായ നിമിഷമായി മാറി. ധനുഷിന്‍റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ പുറത്തുവിട്ടത്.

ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം. ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 2026 ഒക്ടോബർ 16 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക. 

ധനുഷിന്‍റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ച് ഈ പാൻ ഇന്ത്യൻ ചിത്രമായാണ് ഓം ഒരുക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശ്രീലീലയും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Tags
Dhanush Mammootty OM