Sunday, 22 November 2026 | 08:42 AM

Top News

ദുൽഖർ സൽമാന്റെ അടുത്തടുത്ത തെലുങ്ക് സിനിമകൾ...

Admin 16 November 2026 08:22 AM
ദുൽഖർ സൽമാന്റെ അടുത്തടുത്ത തെലുങ്ക് സിനിമകൾ...

Highlights

തെലുങ്കിൽ   വിജയ ചിത്രങ്ങൾ നൽികിവരുന്ന  ദുൽഖർ സൽമാനെ  നായകനാക്കി ചിത്രങ്ങൾ ഒരുക്കാൻ  മറ്റു ചില  സംവിധായകരും , നിർമ്മാതാക്കളും  താരത്തിനെ തുടർന്ന്  സമീപിക്കുന്നുണ്ട് എന്നുള്ള വാർത്തയുമുണ്ട്!

 

മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളായ ദുൽഖർ സൽമാൻ, തുടർന്ന്  തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ച് വരുന്ന നടനാണ്  'മഹാനടി',  'സീതാ രാമം', ' ലക്കി ഭാസ്‌കർ' തുടങ്ങി  തെലുങ്കിൽ വിജയിച്ച  ഈ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രമാണ്   'ആകാശംലോ ഓക താര'.   

പവൻ സാദിനേനി സംവിധാനം ചെയ്തിരിക്കുന്ന ഈ  ചിത്രം  ഈ മാസം (നവംബർ)   20 ന് റിലീസാകാനിരിക്കുകയാണ്. 

ഈ സിനിമക്ക്  പുറമെ, ദുൽഖർ സൽമാൻ മറ്റൊരു തെലുങ്ക്   ചിത്രത്തിലും അഭിനയിച്ച് വരികയാണ്. ' ശ്രീ ശ്രീ' എന്ന പേരിൽ  ഒരു  റൊമാന്റിക് ചിത്രമായി  ഒരുങ്ങിവരുന്ന ഈ സിനിമ   സംവിധാനം ചെയ്യുന്നത്  രവി നെലഗുഡിറ്റിയാണ്.  ഈ ചിത്രത്തിൽ  ദുൽഖർ സൽമാനൊപ്പം നായികയായി അഭിനയിക്കുന്നത്   പൂജ ഹെഗ്‌ഡെയാണ് എന്നാണ് റിപ്പോർട്ട്!  ഈ സാഹചര്യത്തിലാണ്  ദുൽഖർ സൽമാൻ തെലുങ്കിലെ പ്രശസ്ത  ബാനറുകളിൽ ഒന്നായ 'മൈത്രി മൂവി മേക്കേഴ്‌സു'മായി സഹകരിച്ച് മറ്റൊരു തെലുങ്ക് ചിത്രത്തിലും അഭിനയിക്കാനിരിക്കുകയാണ് എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. 

നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച്  ഈ ചിത്രവും  ഒരു റൊമാന്റിക് കോമഡി എന്റർടെയ്‌നറായാണ് ഒരുങ്ങുന്നത്രെ!   ഈ പ്രൊജക്റ്റ്   സംവിധാനം ചെയ്യുന്നത് ദീപക് റെഡ്ഡിയായിരിക്കുമെന്നും പറയപ്പെടുന്നുണ്ട്. തെലുങ്കിൽ  തുടർന്ന് വിജയ ചിത്രങ്ങൾ നൽികിവരുന്ന  ദുൽഖർ സൽമാനെ  നായകനാക്കി ചിത്രങ്ങൾ ഒരുക്കാൻ  മറ്റു ചില  സംവിധായകരും , നിർമ്മാതാക്കളും  താരത്തിനെ തുടർന്ന്  സമീപിക്കുന്നുണ്ട് എന്നുള്ള വാർത്തയുമുണ്ട്!

Tags
dulquer salmaan sri sri