ആര്യ, പ.രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന 'വേട്ടുവം' ചിത്രത്തിൽ ദുൽഖർ സൽമാനും...
Highlights
കമൽഹാസൻ. ലോഗേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങിയ 'വിക്രം' എന്ന സിനിമയിൽ സൂര്യ അവതരിപ്പിച്ച 'റോളക്സ്' പോലത്തെ ഒരു കഥാപാത്രമാണത്രെ ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്.
തമിഴിൽ 'മഡ്രാസ്', 'കപാലി', 'കാലാ', 'സാർപട്ട പരമ്പര', 'തങ്കലാൻ' തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പ. രഞ്ജിത്ത്. ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രമാണ് 'വേട്ടുവം'. ആര്യ, 'അട്ടകത്തി' ദിനേശ്, അശോക് സെൽവൻ, കലൈയരസൻ, ഷബീർ, സോബിത ധുലിബാല എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാന ഘട്ടത്തിലാണ്.
ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ഒരു കാമിയോ റോളിൽ ദുൽഖർ സൽമാനും അഭിനയിക്കുന്നുണ്ടെന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ഈയിടെ ചെന്നൈയിൽ ദുൽഖർ സൽമാൻ സംബന്ധപെട്ട ദൃശ്യങ്ങളുടെ ചിത്രീകരണം നടന്നു എന്നുള്ള റിപ്പോർട്ടുമുണ്ട്. കമൽഹാസൻ. ലോഗേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങിയ 'വിക്രം' എന്ന സിനിമയിൽ സൂര്യ അവതരിപ്പിച്ച 'റോളക്സ്' പോലത്തെ ഒരു കഥാപാത്രമാണത്രെ ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്.
ദുൽഖർ സൽമാന് തമിഴ്നാട്ടിലും നിറയെ ആരാധകരുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. ഈ സിനിമയോടൊപ്പം പ.രഞ്ജിത്ത് സംവിധാനം ചെയ്തുവരുന്ന മറ്റൊരു ചിത്രം 'സാർപട്ട പരമ്പര'യുടെ രണ്ടാം ഭാഗമാണ്. ഈ ചിത്രത്തിലും ആര്യയാണ് നായകനായി അഭിനയിക്കുന്നത്. .