Wednesday, 07 October 2026 | 09:38 PM

Top News

ഒരേ ദിവസം ആരംഭിച്ച ധനുഷിൻ്റെയും, ശിവകാർത്തികേയൻ്റെയും ചിത്രങ്ങൾ...

Admin 30 September 2026 05:36 AM
ഒരേ ദിവസം ആരംഭിച്ച   ധനുഷിൻ്റെയും, ശിവകാർത്തികേയൻ്റെയും ചിത്രങ്ങൾ...

Highlights

തമിഴ് സിനിമയിലെ മുൻനിര താരങ്ങളായ ധനുഷിൻ്റെയും ശിവകാർത്തികേയൻ്റെയും അടുത്ത ചിത്രങ്ങളുടെ  പൂജയും ചിത്രീകരണവും   ഒരേ ദിവസം  ആരംഭിച്ചു. 

 

തമിഴ് സിനിമയിലെ മുൻനിര താരങ്ങളായ ധനുഷിൻ്റെയും ശിവകാർത്തികേയൻ്റെയും അടുത്ത ചിത്രങ്ങളുടെ  പൂജയും ചിത്രീകരണവും   ഒരേ ദിവസം  ആരംഭിച്ചു.  'ലബ്ബർ പന്ത്' ഫെയിം   തമിഴരശൻ ​​പച്ചമുത്തുവിന്റെ  സംവിധാനത്തിലാണ് ധനുഷ് അടുത്ത് അഭിനയിക്കാനിരിക്കുന്നത്. ഇത് ധനുഷിന്റെ  56-മത്തെ  സിനിമയാണ്.    ഇതിന്റെ  പൂജയും, ചിത്രീകരണവും തുടങ്ങിയത് മധുരയിലാണ്. 

സായ് അഭയങ്കറാണ് ഈ  ചിത്രത്തിന് സംഗീതം നൽകുന്നത്. ധനുഷിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം രാജ് കുമാർ പെരിയസാമി  സംവിധാനം ചെയ്തിരിക്കുന്ന 'ഓം' ആണ്.  . ശിവകാർത്തികേയൻ നായകനാകുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്  'പാർക്കിങ്ങ്' എന്ന സൂപ്പർഹിറ്റ്  ചിത്രം   സംവിധാനം ചെയ്ത രാംകുമാർ ബാലകൃഷ്ണനാണ്. ഇത്  ശിവകാർത്തികേയൻ്റെ 27-മത്തെ  ചിത്രമാണ്. ഇതിന്റെ പൂജ  ചെന്നൈയിൽ നടന്നു. 

ഇതിന് മുൻപ്  ധനുഷിൻ്റെയും, ശിവകാർത്തികേയൻ്റെയും അടുത്ത ചിത്രങ്ങൾ ആരു സംവിധാനം ചെയ്യും എന്നുള്ള കാര്യത്തിൽ  ആശയക്കുഴപ്പം ഉണ്ടായിരുന്നു. വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിലാണ്   ശിവകാർത്തികേയൻ്  അടുത്ത് അഭിനയിക്കാനിരിക്കുന്നത് എന്നും ഈ ചിത്രം നിർമ്മിക്കുന്നത് സത്യജ്യോതി ഫിലിംസാണ് എന്നുള്ള   വാർത്തകൾ പുറത്തുവന്നിരുന്നു. .എന്നാൽ ഈ  പ്രോജക്റ്റ്   ബഡ്ജറ്റ് കാരണമായി  ഉപേക്ഷിക്കുകയാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ട്.  ഇതിനെ തുടർന്നാണ്  വെങ്കട്ട് പ്രഭുവിന് പകരം രാംകുമാർ ബാലകൃഷ്ണൻ ശിവകർത്തികേയനൊപ്പം ചേർന്നിരിക്കുന്നത്. ശിവകാർത്തികേയന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന സിനിമ  'ചേയോൻ' ആണ്.     

അതുപോലെ   മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്  ധനുഷ് അടുത്ത് അഭിനയിക്കുന്നത് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരുന്നത്.  എന്നാൽ ഇപ്പോൾ മാരി  സെൽവരാജിന് പകരം തമിഴരശൻ പച്ചമുത്തുവാണ് ധനുഷിനെ നായകനാക്കി ചിത്രം ഒരുക്കുന്നത്.