Friday, 21 August 2026 | 11:43 AM

Interviews

എന്നെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തെ ഓണം വളരെ പ്രത്യേകതയുള്ളതാണ്... -നേഹ

ജി. കൃഷ്ണന് 19 August 2026 05:36 AM
എന്നെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തെ ഓണം വളരെ പ്രത്യേകതയുള്ളതാണ്... -നേഹ

Highlights

നേഹ ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ പോയതാണ് വഴിത്തിരിവായത്. 'ഉപ്പും മുളകും' എന്ന പരമ്പരയുടെ ചിത്രീകരണവും അവിടെ നടക്കുന്നുണ്ടായിരുന്നു. ആ പരമ്പരയില്‍ നേഹയ്ക്ക് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ അവസരം കിട്ടി. നല്ല വേഷങ്ങളിലൂടെ ഇനി സിനിമയില്‍ തുടരാനാണ് നേഹയുടെ പ്ലാന്‍.

 

എന്നെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തെ ഓണം വളരെ പ്രത്യേകതയുള്ളതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു നടി നേഹ പറഞ്ഞുതുടങ്ങിയത്.

കാരണം, കഴിഞ്ഞ നാലുവര്‍ഷങ്ങളായി നേഹ കേരളത്തില്‍ ഉണ്ടായിരുന്നില്ല. കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്നില്ലെന്ന് വേണം പറയുവാന്‍. പഠനവും ജോലിയുമായി ബന്ധപ്പെട്ട് നാലുവര്‍ഷക്കാലം ലണ്ടനിലായിരുന്നതുകൊണ്ട് ഓണാനുഭവങ്ങളെല്ലാം ഓര്‍മ്മകളില്‍ മാത്രമായി ഒതുങ്ങി.

പക്ഷേ ഈ വര്‍ഷം ഓണം അടുക്കുമ്പോഴേക്കും ഗള്‍ഫിലുള്ള ചേച്ചിയും കുടുംബസമേതം നാട്ടിലെത്തുന്നുണ്ട്. അതുകൊണ്ട് ഈ  വര്‍ഷം ഞങ്ങളെല്ലാവരും ചേര്‍ന്ന് എന്‍റെ വീട്ടില്‍ ഓണം ആഘോഷിക്കും. അത് എക്സ്ട്രാ സ്പെഷ്യലായിരിക്കും. അതുകൊണ്ടുതന്നെ ഞാന്‍ ഇപ്പോള്‍ വളരെ എക്സൈറ്റഡാണ്.

കുട്ടിക്കാലത്തെ ഓണം ഓര്‍മ്മകളെല്ലാം മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ഫാമിലിയിലെ എല്ലാ അംഗങ്ങളും കൂടി ഓണ ദിവസം ആരുടെയെങ്കിലും വീട്ടില്‍ ഒരുമിച്ചുകൂടി ഓണം ആഘോഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്‍റെ കുട്ടിക്കാലം അങ്ങനെയാണ് കടന്നുപോയത്. ഇപ്പോള്‍ അതെല്ലാം ഓര്‍മ്മകളില്‍ മാത്രമായിരിക്കുന്നു. പില്‍ക്കാലത്ത് കുടുംബത്തിലെ മിക്കവരും പഠിക്കാനും ജോലിക്കും ഒക്കെയായി നാടുവിട്ടുപോയി. അതോടെ എല്ലാവരുടെയും പഴയ കാലത്തെ ഓണം മൂഡ് അകലെയായിപ്പോയി.

അഭിനയത്തിനോട് പണ്ടുമുതലെ താല്‍പ്പര്യവും ആഗ്രഹവും ഉണ്ടായിരുന്ന നേഹ ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ പോയതാണ് വഴിത്തിരിവായത്. 'ഉപ്പും മുളകും' എന്ന പരമ്പരയുടെ ചിത്രീകരണവും അവിടെ നടക്കുന്നുണ്ടായിരുന്നു. ആ പരമ്പരയില്‍ നേഹയ്ക്ക് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ അവസരം കിട്ടി. നല്ല വേഷങ്ങളിലൂടെ ഇനി സിനിമയില്‍ തുടരാനാണ് നേഹയുടെ പ്ലാന്‍.

കോഴിക്കോട് സ്വദേശിയായ നേഹ ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു.

തയ്യാറാക്കിയത്
ജി. കൃഷ്ണന്‍

Tags
onam 2026