Saturday, 25 July 2026 | 11:32 PM

Interviews

സിനിമയിലോ സീരിയലിലോ അഭിനയിക്കണം എന്നത് ഇന്‍ററസ്റ്റ് ആഗ്രഹമായി കൊണ്ടുനടന്ന ആളല്ല ഞാന്‍. പക്ഷേ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ത ആകണം, എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു... - അശ്വതി ശ്രീകാന്ത്

രജനികൃഷ്ണ 13 July 2026 06:24 AM
സിനിമയിലോ സീരിയലിലോ അഭിനയിക്കണം എന്നത് ഇന്‍ററസ്റ്റ് ആഗ്രഹമായി കൊണ്ടുനടന്ന ആളല്ല ഞാന്‍. പക്ഷേ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ത ആകണം, എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു... - അശ്വതി ശ്രീകാന്ത്

Highlights

ആര്‍.ജെ, ആങ്കര്‍, എഴുത്തുകാരി, അഭിനേത്രി, ഇന്‍ഫ്ളുവന്‍സര്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിനൊപ്പം അല്‍പ്പം നേരം

 

സിനിമയിലോ സീരിയലിലോ അഭിനയിക്കണം എന്നത് ഇന്‍ററസ്റ്റ് ആഗ്രഹമായി കൊണ്ടുനടന്ന ആളല്ല ഞാന്‍. പക്ഷേ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ത ആകണം, എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. ഒരു സ്റ്റേജ് ഷോയില്‍ മറ്റൊരാള്‍ക്ക് പകരക്കാരി ആയി ചെന്നത് മുതലാണ് ആങ്കറായി മാറുന്നത്. ആര്‍.ജെ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോമഡി സൂപ്പര്‍നൈറ്റ് എന്ന ഷോയിലൂടെ ആണ് പ്രേക്ഷകര്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. 

ഞാനും സുരാജേട്ടനും- ആ കോമ്പോ ആളുകള്‍ക്ക് ഇഷ്ടമായിരുന്നു. എന്തും ചെയ്തുനോക്കാം എന്ന മനോഭാവം ഉണ്ടായിരുന്നു. ആ തുടക്കക്കാരി എന്നതില്‍ നിന്ന് അഭിനേത്രി ഒക്കെ ആവുക എന്നതിന്‍റെ ട്രാന്‍സിഷന്‍ ഗ്രാജുവല്‍ ആയിരുന്നു. ഒരുപാട് സിനിമാക്കാര്‍ ആയിട്ട് ഇടപഴകാന്‍ സാധിച്ചു. സൂപ്പര്‍ നൈറ്റ് തന്ന ജനകീയത ആണ് അതേ ചാനലില്‍ ഒരു സിറ്റ്കോം സീരിയലിലേക്ക് എന്നെ എത്തിച്ചത്. അതില്‍ ആശ ഉത്തമന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ തെല്ലും പ്രയാസം ഇല്ലാതെ അംഗീകരിച്ചു എന്നത് സന്തോഷിപ്പിച്ചു. അതിനുശേഷം സിനിമയിലും ചെറിയഭാഗം ആകാന്‍ സാധിച്ചു.

എഴുത്ത് പ്രിയങ്കരം

എഴുതാന്‍ ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാന്‍. കരിയറില്‍ പല മേഖലകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് ആദ്യബുക്ക് എഴുതുന്നത്. ഞാന്‍ മാത്രം ഉള്ള ഒരു സമയം. അതാണ് എഴുത്തില്‍ പേര്‍സണലി എനിക്ക് സന്തോഷം തരുന്ന കാര്യം. ഇതുവരെ ഫിക്ഷന്‍ ആണ് എഴുതിയിട്ടുള്ളത്. നോണ്‍ ഫിക്ഷന്‍ എഴുതണം എന്ന ആശയം ഉള്ളില്‍ ഉണ്ട്.

സ്റ്റേറ്റ് അവാര്‍ഡ് എന്ന ഇരട്ടി മധുരം

ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്. ചക്കപ്പഴം സീരിയലിലെ ആശ ഉത്തമന്‍ എന്ന കഥാപാത്രത്തിനാണ് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. രണ്ടാമത്തെ മകളെ പ്രസവിച്ചുകിടക്കുമ്പോഴാണ് അവാര്‍ഡ് പ്രഖ്യാപനം. രണ്ട് സമ്മാനങ്ങള്‍ ഒന്നിച്ച് ലഭിച്ചു എന്നതാണ് ആ സമയത്തെ സന്തോഷം.

'ഇട്സ് ബികമിംഗ് 'എന്ന ആശയം

ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ആസ്വദിക്കുന്ന ഒരാള്‍ ആണ് ഞാന്‍. നമ്മുടെ ജീവിതത്തിന് ഒരു ഉദ്ദേശം ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ ഇന്‍ററസ്റ്റ് ആയ ട്രോമകള്‍ ഉണ്ടായിട്ടില്ല. എങ്കിലും തെറാപ്പി എടുത്തിട്ടുള്ള ആളാണ് ഞാന്‍. എനിക്ക് ആളുകളെ കേള്‍ക്കാന്‍ ഇഷ്ടം ആണ്. ആളുകള്‍ക്ക് മാനസികമായി തുറന്നുപറയാനും, അവരെ കേള്‍ക്കാനും ആളുകള്‍ വേണം എന്നതുതന്നെയാണ് ബികമിംഗ് എന്ന ആശയത്തിലേക്ക് എന്നെ എത്തിച്ചത്. ലൈഫ് കോച്ചിങ്ങില്‍ ഞാന്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. എനിക്ക് ഒരു ടീം ഉണ്ട്.

ആളുകള്‍ക്ക് മാനസികമായി എന്ത് അസ്വസ്ഥത ഉണ്ടെങ്കിലും, മറ്റേത് അസുഖത്തെയും പോലെ ഇതും കണ്‍സള്‍ട്ട് ചെയ്ത ഭേദമാക്കേണ്ട ഒന്നാണ്. മടി തോന്നാതെ, മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതാതെ സഹായം ചോദിക്കാന്‍ ആളുകള്‍ക്ക് സാധിക്കണം. ആളുകള്‍ക്ക് സോഷ്യല്‍മീഡിയ വഴി ഞങ്ങളെ കണക്ട് ചെയ്യാം. തെറാപ്പി എടുക്കാം, തുറന്ന് സംസാരിക്കാം. അതിന് മാനസിക ആരോഗ്യമായി ബന്ധപ്പെട്ട വിദഗ്ദ്ധര്‍ ആണ് ഈ ടീമില്‍ ഉള്ളത്.

Tags
Aswathy Sreekanth