Monday, 21 September 2026 | 08:29 AM

Exclusive

മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി നാളെ ഏറ്റുവാങ്ങും; 'മേള' ചിത്രീകരണം കൊച്ചിയിൽ സെപ്തംബർ 24 മുതൽ

സുരേഷ് വണ്ടന്നൂർ 21 September 2026 07:33 AM
മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി നാളെ ഏറ്റുവാങ്ങും; 'മേള' ചിത്രീകരണം കൊച്ചിയിൽ സെപ്തംബർ 24 മുതൽ

Highlights

​മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന 'മേള'യുടെ തുടർ ചിത്രീകരണം സെപ്തംബർ 24ന് കൊച്ചിയിൽ ആരംഭിക്കും. കാരക്കുടിയിലെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ഷാർജ എക്സ്പോയിൽ പങ്കെടുക്കാൻ പുറപ്പെട്ട മമ്മൂട്ടി ഗുജറാത്തിലെ ഏകതാ നഗറിൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാനായി ഇന്ന് ഗുജറാത്തിൽ എത്തും. 

 


​മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന 'മേള'യുടെ തുടർ ചിത്രീകരണം സെപ്തംബർ 24ന് കൊച്ചിയിൽ ആരംഭിക്കും. കാരക്കുടിയിലെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ഷാർജ എക്സ്പോയിൽ പങ്കെടുക്കാൻ പുറപ്പെട്ട മമ്മൂട്ടി ഗുജറാത്തിലെ ഏകതാ നഗറിൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാനായി ഇന്ന് ഗുജറാത്തിൽ എത്തും. 'ഭ്രമയുഗ'ത്തിലൂടെ മികച്ച നടനുള്ള നാലാമത് ദേശീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അദ്ദേഹം നാളെ ഏറ്റുവാങ്ങും.

​തുടർന്ന് 24ന് 'മേള'യുടെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്യുന്ന മമ്മൂട്ടിക്ക് ഇനി 30 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹത്തിന് ഏറെ കരുത്ത് പകർന്ന കെ.ജി. ജോർജ് ചിത്രം 'മേള'യുടെ പേരിൽ ഒരുങ്ങുന്ന ഈ പുതിയ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ലാൽ ജൂനിയർ, അൽഫോൻസ് പുത്രൻ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

​നീതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമായ 'മേള' വേഫെറർ ഫിലിംസാണ് തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ​എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്‌റ്റ്യൻ ​ഛായാഗ്രഹണം: ജിംഷി ഖാലിദ് ​എഡിറ്റർ: ബ്ലെസ് തോമസ് ​പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ ​ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ് ​പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ ​'മേള'യുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഖാലിദ് റഹ്മാൻ ചിത്രം 'മട്ടാഞ്ചേരി മാഫിയ'യിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക.


 

Tags
Mammootty 72 national award 2026