മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രം പ്രിയതമൻ നായകൻ ശ്രീനാഥ് ഭാസി
Highlights
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ. ശ്രീനാഥ് ഭാസിയാണു നായകൻ
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.
റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമൻ എന്ന ചിത്രത്തിലാണ് തേജാ ലഷ്മി നായികയായി അഭിനയിക്കുന്നത്. ശ്രീനാഥ് ഭാസിയാണു നായകൻ. ഈ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഇരുപത്തിമൂന്നിന് കൊല്ലം നീണ്ടകരയിൽ ആരംഭിക്കുന്നു.
ടി.എ.റസാഖിൻ്റെ തിരക്കഥയിൽ ഏറെ അംഗീകാരവും പുരസ്ക്കാരവും നേടിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയതമൻ. ശ്രേയാനിധി ക്രിയേഷൻസിൻ്റെ ബാനറിൽ സുനിൽകുമാർ എസ് , മുനീർ അറയ്ക്കൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
തികഞ്ഞ ഒരു ഫീൽ ഗുഡ് ചിത്രമാണ് പ്രിയതമൻ. നല്ല ആത്മ ബന്ധമുള്ള ഒരമ്മയുടേയും മകൻ്റെയും ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതിലൂടെ യുണ്ടാകുന്ന സംഭവങ്ങളാണ് അത്യന്തം നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
നിരവധിഹ്യൂമർ കുടുംബ ചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്‌ണ പൂജപ്പുരയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ശാന്തി കൃഷ്‌ണ യാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുധീർ കരമന പത്മരാജ് രതീഷ്, ഇർഷാദ്,രഘുനാഥ് പലേരി സുനിൽ സുഖദ,, ടി.പി. കുഞ്ഞി കൃഷ്ണൻ ,സിനു സൈനുദ്ദീൻ, ദിനേശ് പണിക്കർ,,മഞ്ജു പത്രോസ്, സൂര്യ ദാസ് , മീരാ നായർ, കുടശ്ശനാട് കനകം, രാമു മംഗലപ്പിള്ളി, അഭിലാഷ്, കൈഫ്, സുബിൻ, ജോസ് പേരൂർക്കട എന്നിവരും പ്രധാന താരങ്ങളാണ്.
കഥ- സനു ഭാസ്‌കർ. ഗാനങ്ങൾ - റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്. സംഗീതം - രമേഷ് നാരായൺ, ബിജിപാൽ, റോണി റാഫേൽ , പശ്ചാത്തല സംഗീതം- റോണി റാഫേൽ .ഛായാഗ്രഹണം. പ്രദീപ് നായർ എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്.കലാ സംവിധാനം- അർക്കൻ .എസ്. കർമ്മ. മേക്കപ്പ് - പട്ടണം ഷാ. കോസ്റ്റ്യൂം ഡിസൈൻ _ ഇന്ദൻസ് ജയൻ . കോ - ഡയറക്ടർ - ഹാരിസൺ,. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ. അസ്സോസ്സിയേറ്റ്ഡയറക്ടർ- ശരത്. സഹസംവിധാനം - അനീഷ് കാട്ടിക്കോ,രാജേഷ് ആർ. റിസ്വാൻ.കാസ്‌റ്റിംഗ് ഡയറക്ടർ- ആരോമൽ. ആർ.. പ്രൊഡക്‌ഷൻ എക്സികുട്ടീവ് -രാജേഷ് തങ്കപ്പൻ.. പ്രൊഡക്ഷൻ കൺട്രോളർ - ഹരിവെഞ്ഞാറമൂട്. കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും, വാഗമണ്ണിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം - പൂർത്തിയാകും..
വാഴൂർ ജോസ് .