Sunday, 20 September 2026 | 02:08 PM

Top News

രാജമൗലിയുടെ 'വാരണാസി'യെ ക്കുറിച്ചുള്ള സുപ്രധാന വാർത്ത...

Admin 16 September 2026 09:14 AM
രാജമൗലിയുടെ 'വാരണാസി'യെ ക്കുറിച്ചുള്ള സുപ്രധാന വാർത്ത...

Highlights

എസ്.എസ് രാജമൗലി ബ്രമ്മാണ്ഡമായി ഒരുക്കി വരുന്ന ചിത്രമാണ് 'വാരണാസി'. ഏറെ പ്രതീക്ഷകൾ സൃഷ്ടിച്ച് വരുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തയും ആരാധകർക്ക് സന്തോഷം തരുന്നവയാണ്. 

 

എസ്.എസ് രാജമൗലി ബ്രമ്മാണ്ഡമായി ഒരുക്കി വരുന്ന ചിത്രമാണ് 'വാരണാസി'. ഏറെ പ്രതീക്ഷകൾ സൃഷ്ടിച്ച് വരുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തയും ആരാധകർക്ക് സന്തോഷം തരുന്നവയാണ്. തെലുങ്കിലെ പ്രശസ്ത നടനായ  മഹേഷ് ബാബു, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളായ പൃഥിവിരാജ്, തമിഴിലെ ഒരു പ്രശസ്ത നടനായ പ്രകാശ് രാജ് തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ്  ഇപ്പോൾ അവസാനഘട്ടത്തിലാണത്രെ!  

ഈ മാസം അവസാനത്തോടെ ചിത്രീകരണം മുഴുവനും  പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്! ഇക്കാര്യം ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന പൃഥ്വിരാജ് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ടൈം ട്രാവൽ മാത്രമല്ല അതിനപ്പുറമുള്ള പല കാലഘട്ടങ്ങളിൽ നടക്കുന്ന കഥയായിട്ടാണത്രെ ചിത്രം ഒരുങ്ങുന്നത്. ഇതുവരെ ഇന്ത്യയിൽ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു സിനിമയായിട്ടാണത്രെ 'വാരണാസി' ഒരുങ്ങിവരുന്നത് എന്നുള്ള റിപ്പോർട്ടുമുണ്ട്.

Tags
Varanasi S.S. Rajamouli Mahesh Babu Priyanka Chopra Jonas Prithviraj Sukumaran