Top News
കല്യാണി പ്രിയദർശന്‍ ബോളിവുഡിലേക്ക് നായകന്‍ രൺവീർ സിംഗ്
Admin
01 July 2026 09:44 AM
Highlights
മലയാളികളുടെ പ്രിയതാരം കല്യാണി പ്രിയദർശൻ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ജെയ് മേത്ത സംവിധാനം ചെയ്യുന്ന 'പ്രളയ്' എന്ന ബിഗ് ബജറ്റ് സോംബി ചിത്രത്തിൽ രൺവീർ സിംഗിന്റെ നായികയായാണ് താരം എത്തുന്നത്.
പ്രളയ് എന്ന ബോളിവുഡ് സിനിമയ്ക്കായി ആണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ഒരു സോമ്പി ചിത്രമായി ഒരുങ്ങുന്ന പ്രളയ് 300 കോടി ബജറ്റിൽ ആണ് ഒരുങ്ങുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ഓസ്‌ട്രേലിയയിൽ ആരംഭിക്കും. ഡിസ്റ്റോപ്പിയൻ മുംബൈയിൽ ഒരു കൂട്ടം സോമ്പികളിൽ നിന്ന് അതിജീവനത്തിനായി പോരാടുന്ന ഒരു ദമ്പതികളുടെ കഥയാണ് സിനിമ പറയുന്നത്. ഹന്‍സല്‍ മെഹ്തയും രണ്‍വീര്‍ സിങും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. രണ്‍വീറിന്റെ ആദ്യ നിര്‍മാണമാണ് പ്രളയ്. സമീര്‍ നായരും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകും.