Tuesday, 23 June 2026 | 07:58 PM

Top News

പുതിയ കൂട്ടുകെട്ടിൽ കാർത്തിക് സുബുരാജ് ഒരുക്കുന്ന ചിത്രം...

sreyas 20 June 2026 12:18 PM
പുതിയ കൂട്ടുകെട്ടിൽ  കാർത്തിക് സുബുരാജ് ഒരുക്കുന്ന ചിത്രം...

Highlights

 ഈ ചിത്രത്തിൽ തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അഥർവയാണത്രെ നായകനാകുന്നത്!

തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് കാർത്തിക് സുബുരാജ്. ഇദ്ദേഹത്തിന്റെ  സംവിധാനത്തിൽ പുറത്തുവന്നു വമ്പൻ വിജയമായ ചിത്രങ്ങളാണ് 'പീറ്റ്‌സ',  'ജികർതണ്ടാ',  'പേട്ട',  'മഹാൻ' തുടങ്ങിയവ! എന്നാൽ കാർത്തിക് സുബുരാജ് അവസാനമായി സംവിധാനം ചെയ്ത സൂര്യ  നായകനായ  'റെട്രോ' എന്ന സിനിമ ആരാധകരുടെ ഇടയിൽ പ്രതീക്ഷിച്ച ശ്രദ്ധ നേടിയില്ല! ഈ സാഹചര്യത്തിൽ അടുത്ത് കാർത്തിക് സുബുരാജ് ഒരു പുതിയ കൂട്ടുകെട്ടിൽ വ്യത്യസ്തമായ ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു എന്നാണ് ലഭിക്കുന്ന വിവരം.

 ഈ ചിത്രത്തിൽ തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അഥർവയാണത്രെ നായകനാകുന്നത്! ഒരു ആക്ഷൻ എന്റർടൈൻമെന്റ് ചിത്രമായി ഒരുങ്ങാനിരിക്കുന്ന ഈ സിനിമയിൽ അഥർവക്കൊപ്പം കന്നഡ സിനിമയിലെ ഒരു മുൻനിര നടനും, സംവിധായകനുമായ ഉപേന്ദ്രയെയും, തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നൃത്ത സംവിധായകനും, നടനും, സംവിധായകനുമായ പ്രഭുദേവയെയും അഭിനയിപ്പിക്കാൻ കാർത്തിക് സുബുരാജ് തീരുമാനിച്ച് അത് സംബന്ധമായുള്ള ചർച്ചകൾ നടത്തി വരികയാണെന്നുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രം കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ അടുത്ത് തന്നെ അപ്ഡേറ്റ് ചെയ്യും എന്നാണ് പറയപ്പെടുന്നത്! .

Tags
Karthik Suburaj