വൈവിധ്യങ്ങളുടെ ലാലേട്ടൻ: തിയേറ്ററുകളിൽ ആവേശം വിതറാൻ മോഹൻലാലിന്റെ മൂന്ന് വ്യത്യസ്ത വേഷങ്ങൾ!
Highlights
മലയാളികളുടെ പ്രിയനടൻ മോഹൻലാൽ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പുകളിലും കഥാപാത്രങ്ങളിലുമായി മൂന്ന് വലിയ സിനിമകളിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുന്നു. പൊലീസായും, പട്ടാളമായും, നാടൻ ശൈലിയിലുള്ള സാധാരണക്കാരനായും ഒരേസമയം പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ ലാലേട്ടൻ എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകർ.
മലയാളികളുടെ പ്രിയനടൻ മോഹൻലാൽ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പുകളിലും കഥാപാത്രങ്ങളിലുമായി മൂന്ന് വലിയ സിനിമകളിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുന്നു. പൊലീസായും, പട്ടാളമായും, നാടൻ ശൈലിയിലുള്ള സാധാരണക്കാരനായും ഒരേസമയം പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ ലാലേട്ടൻ എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകർ.
അതിമനോഹരം: രസികനായ പൊലീസുകാരൻ ലൗലജൻ
തരുൺമൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് 'അതിമനോഹരം'. ചിത്രത്തിൽ ടി.എസ്. ലൗലജൻ എന്ന രസികനായ എന്നാൽ ജോലിയിൽ അലസനായ ഒരു സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് താരം എത്തുന്നത്. മീര ജസ്മിൻ നായികയായി എത്തുന്ന ചിത്രത്തിലെ ഗാനങ്ങളും പ്രൊമോഷണൽ വീഡിയോകളും ഇതിനോടകം തന്നെ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. വമ്പൻ വിജയമായ 'തുടരു'മിനു ശേഷം തരുൺമൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഡിസംബർ 24ന് തിയേറ്ററുകളിൽ എത്തുന്നു.
ഓപ്പറേഷൻ ഗംഗ: വമ്പൻ കാൻവാസിൽ ചരിത്ര രക്ഷാദൗത്യവുമായി പട്ടാളവേഷത്തിൽ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്, ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന 'ഓപ്പറേഷൻ ഗംഗ' ഉക്രൈൻ - റഷ്യ യുദ്ധ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപരമായ രക്ഷാദൗത്യത്തെ ആസ്പദമാക്കി ഒരുങ്ങുന്ന മെഗാ ബജറ്റ് ചിത്രമാണ്. മോഹൻലാൽ മിലിട്ടറി വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തെന്നിന്ത്യൻ താരം ഭാഗ്യശ്രീ ബോർസെ നായികയാകുന്ന ഈ ചിത്രത്തിൽ ഉഗാണ്ടൻ ഡാൻസ് സംഘമായ 'ട്രിപ്ലെറ്റ്സ് ഗെറ്റോ കിഡ്സ്' ഉൾപ്പെടെയുള്ള വലിയ താരനിര അണിനിരക്കുന്നുണ്ട്.
എൽ 368 (L368): കൈലി മുണ്ടുടുത്ത നാടൻ സാധാരണക്കാരൻ
അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന മോഹൻഗാജിന്റെ പുതിയ ചിത്രത്തിന്റെ (L368) ലൊക്കേഷൻ ഗ്ലിംപ്സുകൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. കൈലി മുണ്ടും ഷർട്ടുമണിഞ്ഞ് തികച്ചും സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ ഓർമ്മപ്പെടുത്തുന്ന ആ നാടൻ ലുക്ക് ആരാധകരെ ഏറെ ആവേശം കൊള്ളിച്ചിട്ടുണ്ട്. മുകേഷ്, സംഗീത് പ്രതാപ്, അജു വർഗീസ്, രാജേഷ് മാധവൻ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. കോമഡിയും ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു ഫാമിലി എന്റർടൈനറായാണ് ചിത്രം ഒരുങ്ങുന്നത്.