Sunday, 22 November 2026 | 08:42 AM

Top News

സൂര്യയുടെ 48-മത്തെ ചിത്രത്തിന്റെ പുതിയ വാർത്തകൾ....

Admin 16 November 2026 06:30 AM
സൂര്യയുടെ 48-മത്തെ ചിത്രത്തിന്റെ പുതിയ വാർത്തകൾ....

Highlights

സൂര്യ നായകനായി അഭിനയിച്ച് സൂപ്പർഹിറ്റായ  'ജെയ്‌ബീം' എന്ന ചിത്രം സംവിധാനം ചെയ്ത ടി.ജെ.ജ്ഞാനവേൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.  ഈ സിനിമയിൽ സൂര്യക്കൊപ്പം ജോഡിയായി അഭിനയിക്കുന്നത്  കയാതു ലോഹർ ആണ്. 

 

തമിഴിലെ  മുൻനിര നടന്മാരിൽ ഒരാളായ സൂര്യ നായകനായി അഭിനയിച്ച്  ഈയിടെ റിലീസായ  ചിത്രമാണ്  'സീൻ'. ജിത്തു മാധവൻ സംവിധാനം ചെയ്ത ഈ ചിത്രവും വിജയകരമായി തുടർന്ന് പ്രദർശനം നടത്തി വരികയാണ്.  സൂര്യയുടെ  'കറുപ്പു', 'വിശ്വനാഥ് അൻഡ് സൺസ്' 'സീൻ' എന്നീ ചിത്രങ്ങൾ  ഹാട്രിക്ക് വിജയമായതിനെ തുടർന്ന് സൂര്യ അടുത്ത് തന്റെ   48-മത്തെ ചിത്രത്തിൽ അഭിനയിച്ച് വരികയാണ്. 

സൂര്യ നായകനായി അഭിനയിച്ച് സൂപ്പർഹിറ്റായ  'ജെയ്‌ബീം' എന്ന ചിത്രം സംവിധാനം ചെയ്ത ടി.ജെ.ജ്ഞാനവേൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.  ഈ സിനിമയിൽ സൂര്യക്കൊപ്പം ജോഡിയായി അഭിനയിക്കുന്നത്  കയാതു ലോഹർ ആണ്. 'കറുപ്പ്' എന്ന ചിത്രത്തിന് സംഗീതം നൽകിയ സായ് അഭയങ്കർ തന്നെയാണ് ഈ സിനിമക്കും  സംഗീതം നൽകുന്നത്. വിദേശ രാജ്യങ്ങൾ സംബന്ധപെട്ട ഒരു കഥയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് പറയപ്പെടുന്നത്.

അതിനാൽ  ഇതിന്റെ ചിത്രീകരണം ജപ്പാൻ,  ബാഗോങ്ങ് തുടങ്ങിയ വിദേശരാജ്യങ്ങളിൽ  നടക്കാനിരിക്കുകയാണ്. ഇതിനായി ചിത്രത്തിൽ അഭിനയിക്കുന്ന സൂര്യ,  കയാതു ലോഹർ, ചിത്രത്തിന്റെ   അണിയറപ്രവർത്തകർ  തുടങ്ങിയ ടീം  അടുത്ത് തന്നെ ജപ്പാനിലേക്ക് യാത്ര ചെയ്യാനിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്! ജപ്പാനിൽ നടക്കുന്ന ഷൂട്ടിങ്ങിനെ തുടർന്ന്     ബാഗോങ്ങിലാണത്രെ ചിത്രീകരണം നടക്കുന്നത്. സൂര്യ ഇതുവരെ അഭിനയിച്ച ചിത്രങ്ങളിൽ നിന്നെല്ലാം  ഈ ചിത്രം വളരെ വ്യത്യസ്തമായിരിക്കും എന്നും പറയപ്പെടുന്നുണ്ട്.

Tags
suriya sivakumar suriya 48