രജനികാന്തിന്റെ 'ധർമ്മൻ' പുതിയ വാർത്തകൾ...
Highlights
ഈ ചിത്രത്തിൽ തെലുങ്ക് സിനിമയിലെ യുവ നടനായ രാം പൊതിനേനിയും ജോയിൻ ചെയ്തിരിക്കുന്നതായുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്.
രജനികാന്ത് നായകനാകുന്ന ‛ജെയിലർ -2' അടുത്ത മാസം (ഒക്ടോബർ) 15-ന് റിലീസാകാനിരിക്കുകയാണ്. ഈ സിനിമയെ തുർന്ന് രജനികാന്ത് അസ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ‛ധർമ്മൻ' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇതിൽ രജിനികാന്തിനൊപ്പം സിമ്രൻ , രാശി രാശി കണ്ണന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്നു.
ചെന്നൈയിൽ നടന്ന ഷൂട്ടിങ്ങിനെ തുടർന്ന് ഇപ്പോൾ ധർമ്മന്റെ ചിത്രീകരണം മൈസൂരിൽ പുരോഗമിക്കുകയാണ്. ഇവിടെ ഒരു ഗാന രംഗവും, ചില പ്രധാന ദൃശ്യങ്ങളുമാണത്രെ ചിത്രീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ തെലുങ്ക് സിനിമയിലെ യുവ നടനായ രാം പൊതിനേനിയും ജോയിൻ ചെയ്തിരിക്കുന്നതായുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്.
ലിങ്കു സാമി സംവിധാനം ചെയ്ത 'ദി വാരിയർ' എന്ന ചിത്രം മുഖേന ജനപ്രിയ നായകനായ രാം പൊതിനേനി തമിഴിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. മെഡിക്കൽ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ, ആക്ഷൻ ചിത്രമായി രൂപം കൊള്ളുന്ന . ഇതിൽ രജനികാന്ത് ഡോക്ടറായിട്ടാണ് അഭിനയിക്കുന്നത് എന്നുള്ള വാർത്ത മുൻപ് പുറത്തുവന്നതാണ്. കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്.
ഈയടുത്ത കാലത്തിൽ രജനികാന്ത് അഭിനയിച്ച് പുറത്തുവന്ന ചിത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്‍തമായ, കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിൽ ഒരു ഫാമിലി ചിത്രമായിട്ടാണത്രെ ' ധർമ്മൻ' ഒരുങ്ങിവരുന്നത്.