Wednesday, 23 September 2026 | 09:54 AM

Top News

മഹാവീർ കർണനായി രാഘവ ലോറൻസ്...

Admin 23 September 2026 08:58 AM
മഹാവീർ കർണനായി രാഘവ ലോറൻസ്...

Highlights

രമേഷ് വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ 5 ഭാഷകളിൽ അടുത്ത വർഷം റിലീസാകുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ  'മഹാവീർ കർണ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. 

 

തമിഴ് സിനിമയിലെ പ്രശസ്ത നടനും, സംവിധായകനുമായ രാഘവ ലോറൻസ് ഇപ്പോൾ 'കാഞ്ചന-4', 'ബെൻസ്' എന്നീ ചിത്രങ്ങളിൽ   അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഈ രണ്ട് ചിത്രങ്ങളുടെയും ചിത്രീകരണം ഏറെ നാളായി നടന്നു വരികയാണ്. ഇങ്ങിയുള്ള സാഹചര്യത്തിലാണ് രാഘവ ലോറൻസിന് മഹാഭാരത കഥയുടെ പശ്ചാത്തലത്തിൽ ബ്രമ്മാണ്ഡമായി ഒരുങ്ങുന്ന 'മഹാവീർ കർണ' എന്ന ചിത്രത്തിൽ കർണനായി അഭിനയിക്കാനുള്ള  അവസരം വന്നിരിക്കുന്നത്. 

രമേഷ് വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ 5 ഭാഷകളിൽ അടുത്ത വർഷം റിലീസാകുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ  'മഹാവീർ കർണ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. മഹാഭാരതത്തിലെ കർണ്ണൻ്റെ പ്രശസ്തിയെ കുറിച്ച് പറയേണ്ടതില്ലല്ലോ. അത്തരത്തിലുള്ള ഒരു നായകൻ്റെ വേഷമാണ് രാഘവ ലോറൻസ്  അവതരിപ്പിക്കാൻ പോകുന്നത്. 

 'നമ്മുടെ പുരാണത്തിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളിലൊന്നായ കർണൻ്റെ വേഷം ചെയ്യാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും എനിക്ക് ആവശ്യമാണെന്ന്' രാഘവ ലോറൻസും പറഞ്ഞിട്ടുണ്ട്. ഇതിന്റെ ചിത്രീകരണം അടുത്ത് തന്നെ തുടങ്ങുമത്രേ. ഇതിന് മുൻപ് മലയാളി സംവിധായകനായ ആർ.എസ്.വിമൽ 'ചിയാൻ'  വിക്രമിനെ നായകനാക്കി കർണന്റെ കഥ ചിത്രമാക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ ചിത്രം പിന്നീട് വളരുകയുണ്ടായില്ല!

Tags
Raghava Lawrence Mahavir Karna