Wednesday, 07 October 2026 | 09:39 PM

Top News

രാജമൗലി-മഹേഷ് ബാബു ചിത്രം 'വാരാണസി' അവസാന ഘട്ടത്തിലേക്ക്; മഹേഷിന്റെ ഭാഗങ്ങൾ പൂർത്തിയായി

Admin 24 September 2026 07:14 AM
രാജമൗലി-മഹേഷ് ബാബു ചിത്രം 'വാരാണസി' അവസാന ഘട്ടത്തിലേക്ക്; മഹേഷിന്റെ ഭാഗങ്ങൾ പൂർത്തിയായി

Highlights

​എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം വാരാണസി അടുത്ത മാസം പാക്കപ്പ് ആകും.


​എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം വാരാണസി അടുത്ത മാസം പാക്കപ്പ് ആകും. നായകനായ തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ രംഗങ്ങൾ ഇതിനോടകം പൂർത്തിയായി. പ്രിയങ്ക ചോപ്ര, പൃഥ്വിരാജ്, പ്രകാശ് രാജ് എന്നിവരുടെ രംഗങ്ങൾ ഇപ്പോൾ ഹൈദരാബാദിൽ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം.

​ആർ.ആർ.ആറിനു ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു ആദ്യമായി ഒരു പുരാണ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രുദ്ര എന്നാണ് ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്.

​മന്ദാകിനി എന്ന കഥാപാത്രമായാണ് പ്രിയങ്ക ചോപ്ര ചിത്രത്തിൽ എത്തിയത്. ഇടവേളയ്ക്കു ശേഷമാണ് ഒരു ബോളിവുഡ്-ഹോളിവുഡ് താരം തെന്നിന്ത്യൻ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കുംഭ എന്ന പ്രതിനായകനായി പൃഥ്വിരാജ് എത്തുന്ന ചിത്രം, ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമ എന്ന ഖ്യാതിയും സ്വന്തമാക്കിയിട്ടുണ്ട്. 1200 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്‌ജറ്റ്.

​ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വാരാണസിയുടെ റിലീസ് അടുത്ത വർഷം ഏപ്രിൽ 27നാണ് നിശ്ചയിച്ചിരിക്കുന്നത്. എം.എം. കീരവാണിയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ശ്രീദുർഗ ആർട്സ്, ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണ, എസ്.എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


സുരേഷ് വണ്ടന്നൂർ

Tags
Mahesh Babu SS Rajamouli varanasi