Tuesday, 23 June 2026 | 05:51 PM

Top News

ഛത്രപതി ശിവജിയായി ഋഷഭ് ഷെട്ടി...

Admin 23 June 2026 08:54 AM
ഛത്രപതി ശിവജിയായി ഋഷഭ് ഷെട്ടി...

Highlights

ഛത്രപതി ശിവജിയായി ഋഷഭ് ഷെട്ടി

 

'കാന്താര' എന്ന ചിത്രം മുഖേന പ്രശസ്തനായ ഋഷഭ് ഷെട്ടി നിലവിൽ  'ജെയ് ഹനുമാൻ' എന്ന ചിത്രത്തിലാണ് അഭിനയിച്ച് വരുന്നത്. ഈ ചിത്രത്തിൻ്റെ ജോലികൾ പൂർത്തിയാക്കിയ ശേഷം 'ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി'  എന്ന ചിത്രത്തിലാണ് അഭിനയിക്കാനിരിക്കുന്നത് എന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഛത്രപതി ശിവജിയായിട്ടാണ് ഋഷഭ് ഷെട്ടി അഭിനയിക്കുന്നത്. 

ഈ ചിത്രം സംവിധാനം ചെയ്തു നിർമ്മിക്കുന്ന സന്ദീപ് സിങ്ങ് സോഷ്യൽ മീഡിയ പേജുകൾ വഴി  ഇതിന്റെ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. ഛത്രപതി ശിവജിയുടെ വീരസാഹസ ജീവിതമാണ് ചിത്രമാകുന്നത്. ഏകദേശം 600 കോടി ചെലവിൽ  രണ്ടു ഭാഗങ്ങളായിട്ടാണത്രെ ചിത്രം ഒരുങ്ങുന്നത്. ആദ്യ ഭാഗം 2027 ജനുവരിയിലും, രണ്ടാം ഭാഗം 2029-ലും റിലീസാകുമെന്നാണ് റിപ്പോർട്ട്! ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ഈ ചിത്രം കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ അടുത്ത് തന്നെ പുറത്തുവരുമത്രേ!

Tags
Rishab Shetty Chhatrapati Shivaji