Wednesday, 29 July 2026 | 10:29 PM

Top News

വീര ധീര ശൂരന് ശേഷം എസ്.യു. അരുൺകുമാർ ചിത്രം; കമൽഹാസൻ നായകനാകുന്നു, നിർമ്മാണം രാജ്കമൽ ഫിലിംസ്

സുരേഷ് വണ്ടന്നൂർ 29 July 2026 08:24 AM
വീര ധീര ശൂരന് ശേഷം എസ്.യു. അരുൺകുമാർ ചിത്രം; കമൽഹാസൻ നായകനാകുന്നു, നിർമ്മാണം രാജ്കമൽ ഫിലിംസ്

Highlights

​വിക്രം നായകനായ 'വീര ധീര ശൂരൻ' എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകൻ എസ്.യു. അരുൺകുമാർ പുതിയ സിനിമയിലേക്ക് കടക്കുന്നു. തമിഴകത്തിന്റെ ഉലകനായകൻ കമൽഹാസനാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. കമൽഹാസന്റെ സ്വന്തം നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ തന്നെയാണ് ഈ പ്രോജക്റ്റും നിർമ്മിക്കുന്നത്.

 

​വിക്രം നായകനായ 'വീര ധീര ശൂരൻ' എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകൻ എസ്.യു. അരുൺകുമാർ പുതിയ സിനിമയിലേക്ക് കടക്കുന്നു. തമിഴകത്തിന്റെ ഉലകനായകൻ കമൽഹാസനാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. കമൽഹാസന്റെ സ്വന്തം നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ തന്നെയാണ് ഈ പ്രോജക്റ്റും നിർമ്മിക്കുന്നത്.

​രജനി - കമൽ കൂട്ടുകെട്ടിന് ശേഷം ചിത്രീകരണം

​നീണ്ട 47 വർഷങ്ങൾക്കു ശേഷം സൂപ്പർ സ്റ്റാർ രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷമായിരിക്കും എസ്.യു. അരുൺകുമാർ ചിത്രത്തിന്റെ ജോലികൾ ആരംഭിക്കുക. ​നെൽസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന കമൽ-രജനി ചിത്രം നിർമ്മിക്കുന്നത് രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ്. അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മലയാളി ഛായാഗ്രാഹകനായ രാജീവ് മേനോനാണ്.

​മാറ്റിവെച്ച അൻപറിവ് പ്രോജക്റ്റും പുതിയ നിർമ്മാണ സംരംഭങ്ങളും

​അതേസമയം, പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപറിവ് (അൻപുമണി - അറിവുമണി) സംവിധാനം ചെയ്യാനിരുന്ന കമൽഹാസൻ ചിത്രം ഇപ്പോൾ നീണ്ടുപോകുന്ന സാഹചര്യമാണുള്ളത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്.

​കൂടാതെ, രജനികാന്ത് നായകനാകുന്ന 'ധർമ്മൻ' എന്ന ചിത്രത്തിന്റെ നിർമ്മാണ ചുമതലയും കമൽഹാസനാണ്. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ അധർമ്മം പ്രവർത്തിക്കുന്ന ഒരു ഡോക്ടറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. സിമ്രാൻ, റാഷി ഖന്ന എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ രുക്മിണി വസന്തും ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

​ശ്രദ്ധേയനായ സംവിധായകൻ എസ്.യു. അരുൺകുമാർ

​വിജയ് സേതുപതിയെ നായകനാക്കി ഒരുക്കിയ 'പന്നൈയാരും പദ്മിനിയും', 'സേതുപതി', 'പണ്ണൈയാരും പദ്മിനിയും', 'സിന്ധുബാദ്' എന്നീ ചിത്രങ്ങളിലൂടെയും, സിദ്ധാർത്ഥ് പ്രധാന വേഷത്തിലെത്തി ഏറെ നിരൂപക പ്രശംസ നേടിയ 'ചിത്ത' എന്ന ചിത്രത്തിലൂടെയും തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് എസ്.യു. അരുൺകുമാർ. ഈ ചിത്രങ്ങളെല്ലാം തന്നെ വൻ വാണിജ്യ വിജയത്തോടൊപ്പം കലാമൂല്യം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

​അതേസമയം, മണിരത്നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' ആണ് ഒടുവിൽ തീയേറ്ററുകളിലെത്തിയ കമൽഹാസൻ ചിത്രം. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കമൽഹാസനും മണിരത്നവും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നുവെങ്കിലും പ്രേക്ഷക പ്രതീക്ഷകൾ പൂർണ്ണമായി കാത്തുസൂക്ഷിക്കാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഇതിനു ശേഷമെത്തുന്ന പുതിയ പ്രോജക്റ്റുകളെല്ലാം വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.


 

Tags
kamal haasan S. U. Arun Kumar