Thursday, 13 August 2026 | 02:50 AM

Top News

അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് സാമന്ത റൂത്ത് പ്രഭു

Admin 25 June 2026 05:50 AM
അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് സാമന്ത റൂത്ത് പ്രഭു

Highlights

ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് നടി സാമന്ത റൂത്ത് പ്രഭു. താൻ ​ഗർഭിണിയാണെന്നും കുറച്ചു നാളത്തേയ്ക്ക് സിനിമയിൽ നിന്നും അവധി എടുക്കുകയാണെന്നും സാമന്ത തന്നെ വ്യക്തമാക്കി.

 

ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് നടി സാമന്ത റൂത്ത് പ്രഭു. താൻ ​ഗർഭിണിയാണെന്നും കുറച്ചു നാളത്തേയ്ക്ക് സിനിമയിൽ നിന്നും അവധി എടുക്കുകയാണെന്നും സാമന്ത തന്നെ വ്യക്തമാക്കി. 'മാ ഇന്തി ബംഗാരം' എന്ന തെലുങ്ക് സിനിമയുടെ സക്സസ് മീറ്റിൽ വച്ചായിരുന്നു സാമന്തയുടെ വെളിപ്പെടുത്തൽ.

'എന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത്, മാ ഇന്തി ബംഗാരത്തിന് ശേഷം എനിക്ക് ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. പ്രസവാവധി ആണ്. അതിൽ ഞാൻ ഏറെ സന്തോഷവതിയാണ്. ചെറിയൊരു ​ഗ്യാപ്പിന് ശേഷം ഞാൻ തിരിച്ചുവരും. മറ്റൊരു ചിത്രവുമായി എന്റെ ആരാധകർക്ക് മുന്നിലെത്തും,' എന്നായിരുന്നു സാമന്തയുടെ വാക്കുകൾ.  സാമന്തയുടെ വാക്കുകളെ കരഘോഷത്തോടെയാണ് സദസ് കേട്ടത്. സദസില്‍ നിന്നും താരത്തിന് ആരാധകര്‍ ആശംസകള്‍ നേരുകയും ചെയ്തു.

2025 ഡിസംബറിലാണ് സാമന്തയും സംവിധായകന്‍ രാജും വിവാഹിതരായത്. കൊയമ്പത്തൂരിലെ ഇഷ യോഗ സെന്ററില്‍ വച്ചായിരുന്നു വിവാഹം. അതേസമയം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ് മാ ഇന്‍ടി ബംഗാരം. രണ്ട് വര്‍ഷത്തിന് ശേഷമുള്ള സാമന്തയുടെ തിയേറ്റര്‍ റിലീസാണ് ചിത്രം. 50 കോടിയലധികം നേടിക്കഴിഞ്ഞു ചിത്രം ഇതിനോടകം.

Tags
Samantha Ruth Prabhu