Thursday, 22 October 2026 | 06:45 PM

Interviews

Sreeleela Vibes

അജയ്കുമാര് 13 October 2026 06:55 AM
Sreeleela Vibes

Highlights

തെലുങ്കിലും തമിഴിലും കന്നടത്തിലുമൊക്കെ ശ്രീലീലയുടെ കോള്‍ഷീറ്റിനായി സിനിമാക്കാര്‍ കാത്തുകിടക്കുന്നു. തമിഴിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന താരം. 'പരാശക്തി'യില്‍ ശിവകാര്‍ത്തികേയന്‍റെ ജോഡിയായി. ധനുഷ് 55 ലും നായിക ശ്രീലീലയാണ്. ഇതിനിടെ എം.ബി.ബി.എസും പൂര്‍ത്തിയാക്കി ഡോക്ടറുമായി തീര്‍ന്ന ശ്രീലീല തന്നെക്കുറിച്ച് പറയുന്നു.

അമേരിക്കയില്‍ ജനിച്ചു ബാംഗ്ലൂരില്‍ വളര്‍ന്ന തെലുങ്ക് മാതൃഭാഷക്കാരിയാണ് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മോസ്റ്റ് വാണ്ടഡ് ഹീറോയിനായ ശ്രീലീല.

ചിത്രാംഗദ എന്ന തെലുങ്ക് സിനിമയില്‍ ബാലതാരമായി എത്തിയ ശ്രീലീലയ്ക്ക് രണ്ടുവര്‍ഷത്തിനുശേഷം 'സശ'ൈ എന്ന കന്നട സിനിമയില്‍ നായികാപദവി. പിന്നെ ഈ സ്ലിം ബ്യൂട്ടി താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. തെലുങ്കിലും തമിഴിലും കന്നടത്തിലുമൊക്കെ ശ്രീലീലയുടെ കോള്‍ഷീറ്റിനായി സിനിമാക്കാര്‍ കാത്തുകിടക്കുന്നു. തമിഴിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന താരം.

'പരാശക്തി'യില്‍ ശിവകാര്‍ത്തികേയന്‍റെ ജോഡിയായി. ധനുഷ് 55 ലും നായിക ശ്രീലീലയാണ്. ഇതിനിടെ എം.ബി.ബി.എസും പൂര്‍ത്തിയാക്കി ഡോക്ടറുമായി തീര്‍ന്ന ശ്രീലീല തന്നെക്കുറിച്ച് പറയുന്നു.

* സിനിമയില്‍ എന്‍ട്രിയാവുന്ന സമയത്ത് നമ്മള്‍ ആഗ്രഹിക്കുന്ന പോലെയൊന്നും കാര്യങ്ങള്‍ നടക്കില്ല. എന്നാല്‍ പോകപ്പോകേ നമ്മുടെ കരിയര്‍ എങ്ങനെയാവണം എന്ന് തീരുമാനിച്ച് മുന്നോട്ടുപോയാല്‍ നമ്മള്‍ ആഗ്രഹിക്കുന്ന സ്ഥാനം സിനിമയില്‍ നേടാനാവും. അങ്ങനെ ഓരോ ചുവടും ശ്രദ്ധിച്ചുവെച്ചാണ് ഞാന്‍ ഇന്നത്തെ പൊസിഷനില്‍ എത്തിയത്.

* ഒരു ഡോക്ടര്‍ എന്ന നിലയില്‍ സൊസൈറ്റിയിലെ പലതരം ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ പെയിന്‍ എന്താണെന്ന് എനിക്കറിയാം. മരണത്തിന്‍റെ വേദനയും മനസ്സിലാവും. സിനിമയില്‍ ചില വൈകാരിക രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ അതൊക്കെ എനിക്ക് വലിയ ഇന്‍സ്പിറേഷന്‍ ആയിട്ടുണ്ട്.

* അനാഥരായ കുട്ടികള്‍, വൃദ്ധജനങ്ങള്‍ എന്നിവര്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് ഇടയ്ക്കിടെ ഞാന്‍ പോകാറുണ്ട്. പണം മാത്രം കൊടുത്ത് അവരെ സഹായിക്കുന്നതിലുപരി അവരുമായി അല്‍പ്പം സമയം ചെലവിട്ടാല്‍ അത് അവര്‍ക്ക് ഒരു ആശ്വാസമായിരിക്കും.

* ചെറുപ്രായത്തില്‍ തന്നെ നൃത്തം അഭ്യസിച്ചു. അതാണ് ഞാന്‍ സിനിമയില്‍ എത്താന്‍ കാരണമായത്.

* ഞാന്‍ എന്‍റെ മുത്തശ്ശിയുടെ ഓമനയാണ്. മുത്തച്ഛന് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ല.

* ഭാഷയ്ക്ക് നമ്മള്‍ ബഹുമാനം നല്‍കണം. ഭാഷയാണ് നമ്മുടെ അടയാളം. തമിഴ് ഭാഷയ്ക്ക് ബഹുമാനം കൊടുക്കണമെന്നതുകൊണ്ട് തമിഴ് പഠിച്ച്, തമിഴില്‍ ഞാന്‍ ഡബ്ബ് ചെയ്തു. തമിഴ് മീഡിയായ്ക്ക് ഇന്‍റര്‍വ്യൂ കൊടുക്കുമ്പോള്‍ തമിഴില്‍ തന്നെ സംസാരിക്കും.

* ശിവകാര്‍ത്തികേയന്‍ വളരെ ജോളി ടൈപ്പാണ്. പക്കാ ഫാമിലിമാന്‍. ഭാര്യയോടും കുട്ടികളോടും അദ്ദേഹത്തിന് അത്രമാത്രം സ്നേഹമാണ്. ഒരിക്കലും അദ്ദേഹം ദേഷ്യപ്പെടാറില്ല. അദ്ദേഹം ഒരു നോര്‍മല്‍ ഹ്യൂമന്‍ ബീയിങ്ങാണോ എന്ന് ഞാന്‍ സംശയിച്ചിട്ടുണ്ട്.

* എനിക്ക് മധുര ഇഷ്ടപ്പെട്ട സ്ഥലമാണ്. ചെറുപ്പത്തില്‍ മധുര മീനാക്ഷി ക്ഷേത്രത്തില്‍ ഡാന്‍സ് ചെയ്തിട്ടുണ്ട്. മധുര തമിഴിന്‍റെ ഭംഗി തന്നെ ഒന്നുവേറെയാണ്.

* ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഞാന്‍ പ്യുവര്‍ വെജിറ്റേറിയനാണ്. തമിഴ്നാട്ടിലെ ഇഡ്ഡലിയും പൊടിദോശയും എന്‍റെ ഫേവറേറ്റാണ്.

* എന്‍റെ ബലഹീനത പെട്ടെന്ന് ഇമോഷണലാവുന്നതാണ്. ബലമാകട്ടെ പെട്ടെന്ന് അറ്റാച്ച്മെന്‍റ് ആവുന്നതും.

* ഐറ്റം ഡാന്‍സില്‍ ഭയങ്കര പോപ്പുലാരിറ്റി കിട്ടിയാലും, ഞാന്‍ നായികയായി അഭിനയിക്കാത്ത ഒരു സിനിമയില്‍ ഒരു  പാട്ടിനുവേണ്ടി നൃത്തം ചെയ്യാന്‍ ഇഷ്ടമില്ല. എന്നിട്ടും ചെയ്തിട്ടുണ്ട്. ഫാന്‍സിന് ഒരു വിഷ്വല്‍ വെക്കേഷനാവട്ടെ എന്നു കരുതിയാണ് അങ്ങനെ ഡാന്‍സ് ചെയ്തത്.

* വളരെയധികം സ്ട്രെസ് ഉള്ളപ്പോള്‍ പാട്ടുകേള്‍ക്കും. ഹെഡ് മസാജ് ചെയ്യും. റിലാക്സാവും.

* ഇന്നത്തെ ട്രെന്‍ഡിനനുസരിച്ച് ഒരു പയ്യന്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഗേള്‍ ഫ്രണ്ടാവാന്‍ എനിക്ക് പറ്റില്ല. ഞാന്‍ സ്നേഹം വെളിപ്പെടുത്തുന്ന രീതി വേറെ തരത്തിലായിരിക്കും. അതൊക്കെ അമ്മ, മുത്തശ്ശി എന്നിവരില്‍ നിന്നും പഠിച്ചതാണ്.

* അമ്മയാണ് എന്‍റെ ബെസ്റ്റ് ഫ്രണ്ട്. സെല്‍ഫ് കെയറിങ് ഞാന്‍ അവരില്‍ നിന്നുമാണ് പഠിച്ചത്. അമ്മ അറിയാത്ത ഒരു രഹസ്യവും എനിക്കില്ല.

* നടിയാണെങ്കിലും എനിക്ക് മേക്കപ്പിടുന്നത് അത്ര ഇഷ്ടമല്ല. എന്‍റെ അമ്മ നന്നായി മേക്കപ്പിടും. കാണുന്നവര്‍ക്ക് അവരെ ആര്‍ട്ടിസ്റ്റായി തോന്നും.

* 'പരാശക്തി' ഷൂട്ടിങ് സമയത്ത് സ്വയം മറന്ന് സുധാകൊങ്കര (സംവിധായിക) മാഡത്തെ 'അമ്മ' എന്നുവിളിച്ചിട്ടുണ്ട്. പിന്നെ അത് ശീലമായി. ഒരു മകളെപ്പോലെയാണ് അവര്‍ എന്നോട് പെരുമാറിയതും എന്നെ സ്നേഹിച്ചതും.

* വേഗതയില്‍ കാറും ബൈക്കും ഓടിക്കുന്നത് എനിക്ക് ഹരമാണ്. അക്കാര്യത്തില്‍ ഞാന്‍ തല അജിത്തിന്‍റെ തീവ്ര ആരാധികയാണ്.

* മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്ന, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ശീലം സമൂഹത്തില്‍ കുറഞ്ഞുവരുന്നതില്‍ ദുഃഖമുണ്ട്.

* ജീവിതത്തില്‍ റോള്‍ മോഡലായി ഞാന്‍ ആരേയും ഫോളോ ചെയ്യുന്നില്ല. എനിക്ക് ഞാന്‍ തന്നെയാണ് ഇന്‍സ്പിറേഷന്‍. ഇന്നലെ ഞാന്‍ എങ്ങനെയായിരുന്നു, ഇന്ന് ഞാന്‍ എങ്ങനെയാണ് എന്നതാണ് എന്‍റെ ലൈഫ് ലെസന്‍.

 

Tags
Sreeleela