Tuesday, 11 August 2026 | 11:42 PM

Top News

ഈ വർഷം ഹാട്രിക് വിജയം ലക്ഷ്യമിടുന്ന സൂര്യ!

Admin 05 August 2026 09:34 AM
ഈ വർഷം ഹാട്രിക്  വിജയം ലക്ഷ്യമിടുന്ന സൂര്യ!

Highlights

 'വിശ്വനാഥ് അൻഡ് സൺസ്' എന്ന ചിത്രവും, 'ആവേശം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന സൂര്യയുടെ ചിത്രവും ബോക്‌സ് ഓഫീസിൽ വമ്പൻ വിജയമായാൽ 2026-ലെ ഹാട്രിക് നായകൻ  സൂര്യയായിരിക്കും! ആ പ്രതീക്ഷയിലാണ് സൂര്യയും, അദ്ദേഹത്തിന്റെ ആരാധകരും ഇരിക്കുന്നത്!   .

 

കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഒരു സൂപ്പർഹിറ്റ് ചിത്രം പോലും നൽകാത്ത സൂര്യക്ക് ഈ വർഷം പുറത്തുവന്ന 'കറുപ്പ്' എന്ന ചിത്രം വമ്പൻ വിജയമായി താരത്തിന് ഉന്മേഷം നൽകി! ഈ സിനിമയെ തുടർന്ന്  വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിനിൽ സൂര്യ നായകനായ  'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രം റിലീസിനൊരുങ്ങി വരികയാണ്. സൂര്യക്കൊപ്പം മമിതാ ബൈജു നായികയാകുന്ന ഈ  ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തും. ഈ വർഷം സൂര്യയുടെ രണ്ടാമത്തെ റിലീസായിരിക്കും ഇത്. ഈ ചിത്രം കുറിച്ച് നല്ല റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിനാൽ ഈ ചിത്രവും സൂപ്പർഹിറ്റാകും എന്ന പ്രതീക്ഷയിലാണ് സൂര്യയും അദ്ദേഹത്തിന്റെ ആരാധകരും!

 ഇതിനടുത്തതായി  ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യയുടെ  47-ാമത്തെ ചിത്രമാണ് റിലീസാകാനിരിക്കുന്നത്. ഇനിയും പേരിടാത്ത ഈ സിനിമയും  2026 അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. സൂര്യ തന്നെയാണ് ഇക്കാര്യത്തെ പുറത്തുവിട്ടിരിക്കുന്നത്. 

സൂര്യ തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ പേരും റിലീസ് തീയതിയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് പറയപ്പെടുന്നത്, ഈ ചിത്രത്തിൽ സൂര്യയ്‌ക്കൊപ്പം നസ്രിയയാണ് അഭിനയിച്ചിരിക്കുന്നത്. 'വിശ്വനാഥ് അൻഡ് സൺസ്' എന്ന ചിത്രവും, 'ആവേശം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന സൂര്യയുടെ ചിത്രവും ബോക്‌സ് ഓഫീസിൽ വമ്പൻ വിജയമായാൽ 2026-ലെ ഹാട്രിക് നായകൻ  സൂര്യയായിരിക്കും! ആ പ്രതീക്ഷയിലാണ് സൂര്യയും, അദ്ദേഹത്തിന്റെ ആരാധകരും ഇരിക്കുന്നത്!   .

Tags
suriya sivakumar