Sunday, 20 September 2026 | 01:46 PM

Top News

മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ഇഞ്ചി വെല്ലം'

Admin 08 September 2026 07:25 AM
മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ഇഞ്ചി വെല്ലം'

Highlights

മണിരത്നം, കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങി പുറത്തുവന്ന 'തഗ് ലൈഫ്' എന്ന ചിത്രം വലിയ പരാജയമായിരുന്നു. ഈ ചിത്രത്തിന് ശേഷം മണിരത്നം സംവിധാനം ചെയ്തു വരുന്ന സിനിമയിൽ വിജയ്സേതുപതിയും, സായ് പല്ലവിയുമാണ് അഭിനയിക്കുന്നത്.

 പേരിടാതെ തുടങ്ങിയ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഇത് പ്രണയകഥ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണ് എന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ്  'ഇഞ്ചി വെല്ലം' എന്ന പേരോടുകൂടിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചിത്രത്തിന്റെ അണിയറപ്രവർത്തകൾ പുറത്തുവിട്ടിരിക്കുന്നത്, 

മണിരത്നത്തിന്റെ ആസ്ഥാന സംഗീത സംവിധായകനായ എ.ആർ.റഹ്മാൻ തന്നെയാണ് ഈ ചിത്രത്തിനും സംഗീതം നൽകുന്നത്. ദുൽഖർ സൽമാനും, നിത്യാമേനോനും ഒന്നിച്ചഭിനയിച്ച് മണിരത്നം സംവിധാനം ചെയ്തു വമ്പൻ വിജയമായ 'ഓ കാതൽ കൺമണി' എന്ന ചിത്രം പോലെ  ഇതുവും ഒരു റൊമാന്റിക് ലവ് സ്റ്റോറിയായിട്ടാണത്രെ ഒരുങ്ങുന്നത്.

Tags
mani ratnam vijay sethupathi sai pallavi inji vellam